തിരുവനന്തപുരം: സുപ്രീംകോടതിയില്‍ കെഎസ്ആര്‍ടിസിക്കായി കേസുകള്‍ വാദിച്ചിരുന്ന അഡ്വ. ഹാരിസ് ബീരാനെ സര്‍ക്കാര്‍ മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന.ഒദ്യോഗികമായി തന്നെ ഗതാഗതവകുപ്പ് ഇക്കാര്യം ഹാരിസ് ബീരാനെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലിനെയും മാറ്റിയിട്ടുണ്ട്. നിരന്തരമായി കേസുകള്‍ കോടതികളില്‍ തോല്‍ക്കുന്നുവെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. വി.ഗിരിയായിരിക്കും സുപ്രീംകോടതിയില്‍ ഇനി കെഎസ്ആര്‍ടിസിക്കായി കേസുകള്‍ വാദിക്കുക.

സെന്‍കുമാറിന്റെ നിയമനക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സർക്കാറിനെതിരെ ഹാരിസ് ബീരാൻ ഹാജരായിരുന്നു. കേസിൽ സർക്കാറിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പത്തുവര്‍ഷമായി കെഎസ്ആര്‍ടിസിയുടെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന ഹാരിസ് ബീരാനെ തത്സ്ഥാനത്തുനിന്നും നീക്കുന്നത്.

മുസ്ലിംലീഗ് നേതാവും മന്ത്രിയുമായിരുന്ന വികെ ഇബ്രാഹിംകുഞ്ഞിന്റെ സഹോദരനും ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവുമായ മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അഡ്വ വികെ ബീരാന്റെ മകനുമാണ് ഹാരിസ് ബീരാൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.