scorecardresearch

ഹരിഹര വർമ കൊലക്കേസ്: നാല് പ്രതികളുടെ ഇരട്ട ജീവപര്യന്തം കോടതി ശരിവച്ചു

ആറാം പ്രതി അഡ്വക്കറ്റ് ഹരിദാസിനെ വെറുതെ വിട്ടതിനെതിരെ ഹരിഹര വർമയുടെ ഭാര്യമാർ സമർപ്പിച്ച ഹർജി കോടതി തള്ളി

ആറാം പ്രതി അഡ്വക്കറ്റ് ഹരിദാസിനെ വെറുതെ വിട്ടതിനെതിരെ ഹരിഹര വർമയുടെ ഭാര്യമാർ സമർപ്പിച്ച ഹർജി കോടതി തള്ളി

author-image
WebDesk
New Update
CAA, സിഎഎ, Anti CAA protest, സിഎഎ വിരുദ്ധ പ്രക്ഷോഭം, Anti CAA play arrest, സിഎഎ വിരുദ്ധ നാടകം, Anti CAA play in Karnataka school, കർണാടകയിലെ സ്കൂലിൽ സിഎഎ വിരുദ്ധ നാടകം, Sedition charge against school head mistress in Karnataka, സ്കൂൾ പ്രധാനാധ്യാപികക്കെതിരെ രാജ്യദ്രോഹക്കുറ്റം, Karnataka police, കർണാടക പൊലീസ്, Latest news, ലേറ്റസ്റ്റ് ന്യൂസ്, Malayalam news, മലയാളം വാർത്തകൾ, ie malayalam, ഐഇ മലയാളം

കൊച്ചി: ഹരിഹര വർമ കൊലക്കേസിൽ നാല് പ്രതികളുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. അഞ്ചാം പ്രതി ജോസഫിന്റെ ശിക്ഷ കോടതി റദ്ദാക്കി.

Advertisment

അതിവേഗ കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ആറാം പ്രതി അഡ്വക്കറ്റ് ഹരിദാസിനെ വെറുതെ വിട്ടതിനെതിരെ ഹരിഹര വർമയുടെ ഭാര്യമാർ സമർപ്പിച്ച ഹർജി കോടതി തള്ളി.

ഹരിഹരവർമയിൽ നിന്ന് രത്നങ്ങൾ വാങ്ങാനെന്ന വ്യാജേനെയെത്തിയ സംഘം ക്ലോറോഫോം മണപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം രത്നങ്ങളുമായി കടന്നതാണ് കേസ്. ക്ലോറോഫോമിന്റെ അളവ് കൂടിയതാണ് മരണകാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.

Advertisment

Read Also: പ്രതിഷേധങ്ങൾ അതിരുകടക്കരുത്, കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം: ഹെെക്കോടതി

തലശേരി സ്വദേശികളായ എം.ജിതേഷ്, രഖിൽ, കുറ്റ‌്യാടി സ്വദേശി സജീഷ്, ചാലക്കുടി കുട്ടിക്കട സ്വദേശി രാഗേഷ്, കുടക് സ്വദേശി ജോസഫ് എന്നിവരെയാണ് വിചാരണക്കോടതി ശിക്ഷിച്ചത്.

പ്രതികളിൽ ചിലർ കർണാടകയിൽ എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളായിരുന്നു. 2012 ഡിസംബർ 24 ന് തിരുവനന്തപുരം വട്ടിയൂർക്കാവിൽ അഡ്വക്കറ്റ് ഹരിദാസിന്റെ വസതിയിൽവച്ചായിരുന്നു കൊലപാതകം.

High Court Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: