scorecardresearch

‘ഹര്‍ ഘര്‍ തിരംഗ’ ക്യാംപെയിന് തുടക്കം, പതാക ഉയർത്തി മന്ത്രിമാരും സിനിമാ താരങ്ങളും

സിനിമാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വീടുകളിൽ പതാക ഉയർത്തി

‘ഹര്‍ ഘര്‍ തിരംഗ’ ക്യാംപെയിന് തുടക്കം, പതാക ഉയർത്തി മന്ത്രിമാരും സിനിമാ താരങ്ങളും

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാംപെയിൻ സംസ്ഥാനത്തും തുടക്കമായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ വീട്ടിലും ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ക്യാംപെയിനാണിത്. സർക്കാർ ഓഫിസുകളും സിനിമാ താരങ്ങളും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ വീടുകളിലും ഇന്ന് പതാക ഉയർത്തി.

സിനിമാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വീടുകളിൽ പതാക ഉയർത്തി. എളംകുളത്തെ വീടിനു മുന്നിലാണ് മമ്മൂട്ടി ദേശീയപതാക ഉയർത്തിയത്. നിർമാതാക്കളായ ജോർജ്, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു. മോഹൻലാലിന്റെ പതാക ഉയർത്തൽ കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു.

Mammootty, Mohanlal, har ghar tiranga

സിപിഎം മുതിര്‍ന്ന നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജൻ വീട്ടിൽ ദേശീയ പതാക ഉയർത്തി. കുടുംബാംഗങ്ങളോടൊപ്പമായിരുന്നു അദ്ദേഹം വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയത്. വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ചിറ്റൂർ എഴുത്താണിയിലെ വസതിയിൽ പതാക ഉയർത്തി. മന്ത്രി കൃഷ്ണൻകുട്ടിയാണ് പതാക ഉയര്‍ത്തിയത്. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്‍റെ വസതിയിലും ‘ഹർ ഘർ തിരംഗ’ പരിപാടിയോട് അനുബന്ധിച്ച് ദേശീയ പതാക ഉയർത്തി.

‘ഹർ ഘർ തിരംഗ’ വിവാദം

‘ഹർ ഘർ തിരംഗ’ പരിപാടി കേരളത്തിൽ അട്ടിമറിച്ചുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ആരോപിച്ചു. രാഷ്ട്രീയ കാഴ്ചപ്പാടോടെ സിപിഎം പരിപാടിയെ തമസ്കരിച്ചു. സംസ്ഥാനത്ത് എല്ലാ വീട്ടിലും പതാക ഉയർത്തുന്ന പരിപാടി നടപ്പിലാക്കാൻ കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ വേണ്ടത്ര പതാക വിതരണം ചെയ്തില്ല. കേരളത്തിൽ ദേശീയ പതാക പാറരുതെന്ന് സിപിഎം നിശ്ചയിച്ചതാണ് ഇതിന് കാരണമെന്നും പി.കെ.കൃഷ്ണദാസ് ആരോപിച്ചു.

ദേശീയ പതാക ഉയർത്താത്ത കോൺഗ്രസ് നിലപാടിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിമർശിച്ചു. കോൺഗ്രസ് ഉപ്പു വച്ച കലം പോലെയാണ്. ഇന്ന് പതാക ഉയർത്താത്തത് ദേശവിരുദ്ധ നിലപാടാണെന്നും സുരേന്ദ്രൻ ആരോപിച്ചു. രാജ്യം ഒറ്റക്കെട്ടായി ആഘോഷിക്കുമ്പോൾ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ലീഗിന്റെ വോട്ട് കിട്ടില്ലെന്ന് തോന്നിയിട്ടാണോ ഇന്ന് ദേശീയ പതാക ഉയർത്താത്തതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

മന്‍ കി ബാത്തിന്റെ 91-ാം പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി എല്ലാ പൗരന്മാരോടും ‘ഹര്‍ ഘര്‍ തിരംഗ’ ക്യാംപെയിൻ പങ്കെടുക്കാൻ ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 2 മുതല്‍ ഓഗസ്റ്റ് 15 വരെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് ആഹ്വാനം ചെയ്തത്. ഇന്ത്യന്‍ പൗരന്മാരോട് ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.

ഹർ ഘർ തിരംഗ: സെൽഫിയെടുക്കാം അപ്‌ലോഡ് ചെയ്യാം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗയുടെ ഭാഗമായി വെർച്വലായി പതാക പിൻ ചെയ്യുന്നതിനും ദേശീയപതാകയ്ക്കൊപ്പം സെൽഫിയെടുത്ത് അപ്‌ലോഡ് ചെയ്യാനുമായി വെബ്സൈറ്റും പുറത്തിറക്കിയിട്ടുണ്ട്. http://www.harghartiranga.com എന്ന വെബ്സൈറ്റ് വഴി സെൽഫി അപ്‌ലോഡ് ചെയ്യാം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Har ghar tiranga campaign in kerala