കോഴിക്കോട്: ലോക് താന്ത്രിക് ജനതാദളിന് ആശയപരമായി യോജിച്ച് പ്രവർത്തിക്കാനാവുന്ന മുന്നണി ഇടതുമുന്നണിയാണെന്ന് പാർട്ടി അദ്ധ്യക്ഷൻ എം.പി.വീരേന്ദ്രകുമാർ. മുന്നണിയിലേക്ക് തിരികെ വരാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സീറ്റിനോ സ്ഥാനമാനങ്ങൾക്ക് വേണ്ടിയോ അല്ല ഇടതുമുന്നണിയുമായി ബന്ധമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയെ “തറവാട്” എന്നാണ് വീരേന്ദ്രകുമാറിന്റെ മകനായ എം.വി.ശ്രേയാംസ് കുമാർ വിശേഷിപ്പിച്ചത്. ഇടതുമുന്നണി പ്രവേശനം തറവാട്ടിലേക്കുളള മടക്കമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജനതാദൾ എസുമായി ലയിക്കുന്ന കാര്യം ഇപ്പോൾ എൽജെഡിയുടെ അജണ്ടയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ ലോക് താന്ത്രിക് ജനതാദൾ ഇത്തരമൊരു തീരുമാനം എടുത്താൽ മാത്രമേ ലയനം ഉണ്ടാവുകയുളളൂ എന്നാണ് ശ്രേയാംസ് കുമാർ വ്യക്തമാക്കിയത്.

ആർ.ബാലകൃഷ്ണ പിള്ളയുടെ കേരള കോൺഗ്രസ് (ബി), ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ), ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികളെയും ഇടതുമുന്നണിയിലെടുത്തു. അതേസമയം , സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയുമായി സഹകരിക്കാനും ഇന്ന് ചേർന്ന എൽഡിഎഫ് നേതൃയോഗം തീരുമാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.