കൊച്ചി: വിദ്യാർത്ഥിയായ ഹനാന് തന്റെ ഉപജീവന മാർഗമായ മീൻ കച്ചവടം നടത്താൻ കൊച്ചി നഗരസഭ കിയോസ്ക് നൽകുമെന്ന് മേയർ സൗമിനി ജെയിൻ അറിയിച്ചു. നഗരസഭമേഖലയിലെ സൗകര്യമുളള സ്ഥലം ഇതിനായി നൽകും. നഗരസഭ നേരിട്ട് ഹനാന് ലൈസൻസ് നൽകുമെന്നും മേയർ പറഞ്ഞു.  മനോരമാ ന്യൂസ്  ആണ് ഇത് ​ റിപ്പോർട്ട് ചെയ്തത്.

തമ്മനത്ത് മീൻകച്ചവടം നടത്തി വന്ന വിദ്യാർത്ഥിനിയായ ഹനാനെ കുറിച്ച് കഴിഞ്ഞ ദിവസം മാതൃഭുമി പത്രവും പിന്നീട് മറ്റ് മാധ്യമങ്ങളും വാർത്ത നൽകിയിരുന്നു.​എന്നാൽ​ ഹനാന് എതിരെ ഒരുകൂട്ടം ആളുകൾ സോഷ്യൽ മീഡിയകളിലൂടെ നടത്തിയ വ്യാജപ്രചാരണവും ആക്രണമവും വ്യാപകമായിരുന്നു. ഇതേ തുടർന്ന് ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ  നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി  ഇന്ന് വൈകുന്നേരം തമ്മനത്ത് മീൻ കച്ചവടം നടത്താനെത്തിയ ഹനാന് കച്ചവടം ചെയ്യാൻ​ പൊലീസ് അനുമതി നൽകിയില്ല.

Read More: ‘നിങ്ങളുടെ ഒരു രൂപ പോലും വേണ്ട, ജീവിക്കാന്‍ അനുവദിച്ചാല്‍ മതി’; പൊട്ടിക്കരഞ്ഞ് ഹനാന്‍

പൊലീസ് തടഞ്ഞതോടെ ഹനാന്റെ ജീവിതമാർഗമായ മീൻകച്ചവടം നടത്താനാവാതെ വന്നതായി ഹനാൻ മാധ്യമങ്ങളോട് പറഞ്ഞു.അതിനാൽ ചെറിയ ഒരു കടമുറിയെടുത്ത് മീന്‍ കച്ചവടം തുടരാനാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

ഹനാന് പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കൊച്ചിയില്‍ ചെന്നാലുടന്‍ ഹനാനെ കാണുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.

ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗമാണ് ഇക്കാര്യം പരിശോധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.