Latest News

റാംപിൽ സുന്ദരിയായി ഹനാൻ, ചിത്രങ്ങൾ

പഠനത്തിനിടെ ഉപജീവനത്തിനായി മീൻവിൽപ്പന നടത്തി മലയാളികളുടെ മനസ്സിൽ ഇടംനേടിയ കോളേജ് വിദ്യാർഥിനിയാണ് ഹനാൻ

കൊച്ചി: റാംപിൽ ചുവടുവച്ച് ഹനാൻ. ഖാദി ബോർഡിന്റെ ഓണം-ബക്രീദ് ഖാദിമേളയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രമാണിച്ച് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ഖാദി ഫാഷൻ ഷോയിലാണ് റാംപിൽ അതിമനോഹരിയായി ഹനാനെത്തിയത്. ഹനാന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരവും നൽകി.

കേരളത്തിലെ പതിനായിരത്തോളം സ്ത്രീകളാണ് ഖാദിയിലൂടെ വരുമാനം കണ്ടെത്തുന്നത്. അവരുടെ ഉത്പന്നങ്ങളുടെ പ്രദർശനത്തിൽ ജീവിക്കാനായി പോരാടുന്ന ഹനാൻ പങ്കുചേരുന്നു എന്നതാണ് സവിശേഷത. പഠനത്തിനിടെ ഉപജീവനത്തിനായി മീൻവിൽപ്പന നടത്തി മലയാളികളുടെ മനസ്സിൽ ഇടംനേടിയ കോളേജ് വിദ്യാർഥിനിയാണ് ഹനാൻ.

ഹനാന്‍ എന്ന വിദ്യാര്‍ത്ഥിനി ജീവിതമാര്‍ഗമായി എറണാകുളം തമ്മനത്ത് മീന്‍ വില്‍ക്കുന്നതായി വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ആ കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ അപവാദ പ്രചരണവും ആക്രമണങ്ങളും നടന്നിരുന്നു. മാധ്യമങ്ങളെ ആക്രമിക്കുന്നു എന്ന രീതിയില്‍ പെണ്‍കുട്ടിക്ക് നേരെയാണ് സൈബര്‍ ലോകത്ത് നിന്നും ആക്രമണമുണ്ടായത്.

സൈബര്‍ ആക്രമണം കടുത്തതോടെ തന്നെ ജീവിക്കാന്‍ വിടണമെന്ന് ഹനാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ‘എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണറിഞ്ഞത്. എനിക്കൊരാളുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്‌നേഹിക്കരുത്. ജീവിക്കാന്‍ അനുവദിക്കണം. പണിയെടുത്ത് എങ്ങനെയെങ്കിലും ജീവിച്ചോളാം. കൂലിപ്പണിയെടുത്തിട്ടാണെങ്കിലും പാത്രം കഴുകയിട്ടാണെങ്കിലും,’ ഹനാന്‍ പറഞ്ഞു.

ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Hanan ramp walk in khadi fashion show

Next Story
വിവാദങ്ങളുടെ പേരിൽ പുസ്‌തകം നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാൻ ആകില്ല; സുപ്രീം കോടതി
The moderation of comments is automated and not cleared manually by malayalam.indianexpress.com