ന്യൂഡല്‍ഹി: സ്വതന്ത്രയായി ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹാദിയ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. താന്‍ മുസ്‍ലിമാണെന്നും, മുസ്‌ലിമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ഹാദിയ ആവശ്യപ്പെട്ടിട്ടുണ്ട്.

മതം മാറ്റം, ഷെഫിന്‍ ജഹാനുമായുള്ള വിവാഹം എന്നിവ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി ഹാദിയയ്ക്ക് സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അഭിഭാഷകനായ സയ്യദ് മര്‍സൂക് ബാഫഖിയാണ് 27 ഖണ്ഡികകള്‍ ഉള്ള 25 പേജ് ദൈര്‍ഘ്യമുള്ള ഹാദിയയുടെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

ഈ സത്യവാങ്മൂലത്തിലാണ് ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണ് ജീവിതമെന്നും സ്വതന്ത്രയായി ജീവിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ