Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

സുപ്രീംകോടതി വിധിയിൽ സന്തോഷം, ഭർത്താവിനൊപ്പം പോകണമെന്ന് ഹാദിയ

സേലത്ത് വച്ച് കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഹാദിയ

ന്യൂഡൽഹി: സുപ്രീംകോടതി വിധിയിൽ സന്തോഷമെന്ന് ഹാദിയ. പൂർണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷ. ഭർത്താവിനൊപ്പം പോകണമെന്നാണ് ആഗ്രഹം. ഭർത്താവിനെ (ഷെഫിൻ ജഹാൻ) ഇവിടെ വച്ച് കാണാൻ കഴിഞ്ഞിട്ടില്ല. സേലത്ത് വച്ച് കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഹാദിയ പറഞ്ഞു. പഠനം തുടരാനായി സേലത്തേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സുപ്രീംകോടതി വിധിയെക്കുറിച്ച് ഹാദിയ പ്രതികരിച്ചത്.

ഉച്ചയ്ക്ക് 1.20 ന് ഡൽഹിയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കോയമ്പത്തൂരിലേക്ക് പോകും. അവിടെനിന്ന് റോഡ് മാർഗ്ഗം സേലത്ത് എത്തും. കേരള പൊലീസാണ് ഹാദിയയ്ക്ക് സുരക്ഷ ഒരുക്കുന്നത്. ഹാദിയയെ സേലത്ത് എത്തിക്കാനുളള നടപടികള്‍ വേഗത്തിലാക്കണമെന്നും വൈകരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് കേരള ഹൗസ് അധികൃതര്‍ക്ക് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.

Read More: ഹാദിയയ്ക്ക് പഠിക്കാനുളള ‘സ്വാതന്ത്ര്യം’; പഠനം തുടരാമെന്ന് സുപ്രിംകോടതി

ഹാദിയയ്ക്ക് പഠനം തുടരാന്‍ സുപ്രീംകോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പമോ രക്ഷിതാക്കള്‍ക്കൊപ്പമോ ഹാദിയയ്ക്ക് പോകാന്‍ സാധിക്കില്ല. ഇപ്പോള്‍ പഠനം തുടരണമെന്നും വിവാഹം സംബന്ധിച്ച വാദം ജനുവരി മൂന്നാം വാരം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടില്‍ പോകണമെന്നാണ് ഹാദിയ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സേലത്ത് കോളേജിലേക്ക് പോകാനാണ് കോടതി ഹാദിയയോട് നിര്‍ദേശിച്ചത്. ഡോക്ടറാകണമെന്ന ഹാദിയയുടെ ആഗ്രഹം പരിഗണിച്ച് ഇപ്പോള്‍ പഠിക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി അറിയിച്ചു.

Read More: ഹാദിയ കേസ്; നാളിതുവരെ

പഠനത്തിനും ഹോസ്റ്റൽ താമസത്തിനുമുളള ചെലവ് ആവശ്യമെങ്കിൽ കേരള സർക്കാർ വഹിക്കണെന്നും കോടതി നിർദേശിച്ചു. കേരളഹൗസില്‍ കഴിയുന്ന ഹാദിയയെ കഴിയുന്നതും വേഗം സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്ക് മാറ്റാനുളള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി അറിയിച്ചു. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഹാദിയയുടെ ഡോക്ടര്‍ പഠനം പൂര്‍ത്തിയാവുകയുളളൂ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Hadiya comments to medias about supreme court order

Next Story
സനൽകുമാർ ശശിധരന്‍റെ എസ് ദുർഗ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും
The moderation of comments is automated and not cleared manually by malayalam.indianexpress.com