തീവ്രവാദിക്കൊപ്പം മകള്‍ പോകുന്നതില്‍ വിഷമമുണ്ട്: അശോകന്‍

ഷെഫിന്‍ തീവ്രവാദി ആണെന്ന് കോടതിക്ക് ബോധ്യമായത് കൊണ്ടാണ് എന്‍ഐഎ അന്വേഷണം തുടരുന്നതെന്നും അശോകന്‍

ന്യൂഡൽഹി: ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി പിതാവ് അശോകന്‍. തീവ്രവാദിക്കൊപ്പം മകള്‍ പോകുന്നതില്‍ അച്ഛനെന്ന നിലയില്‍ മനോവിഷമം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമപോരാട്ടം തുടരുമെന്നും ഷെഫിന്‍ തീവ്രവാദി ആണെന്ന് കോടതിക്ക് ബോധ്യമായത് കൊണ്ടാണ് എന്‍ഐഎ അന്വേഷണം തുടരുന്നതെന്നും അശോകന്‍ പറഞ്ഞു. ‘തട്ടിക്കൂട്ട് കല്യാണമാണ് നടന്നത്, വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കും’, അശോകന്‍ പറഞ്ഞു.

ഹാദിയയുടെ വിവാഹത്തിന് അംഗീകാരം നല്‍കിയ കോടതി ഹാദിയയ്ക്ക് പഠനം തുടരാമെന്നും അറിയിച്ചു. തീവ്രവാദ ബന്ധമുണ്ടെങ്കിൽ ഷെഫിൻ ജെഹാനും ഹാദിയയ്ക്കും എതിരെ കേസെടുക്കാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ നിയമപരമായി വിവാഹം കഴിച്ചാല്‍ എങ്ങനെ അതില്‍ ഇടപെടാന്‍ കഴിയുമെന്ന് കോടതി ചോദ്യം ചെയ്തു.

കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ എൻഐഎയ്ക്ക് കേസെടുക്കാം. എൻഐഎ കേസെടുക്കുന്നതിലോ അന്വേഷണത്തിലോ കോടതി ഇടപെടില്ല. എന്നാൽ വിവാഹത്തെക്കുറിച്ച് കേസെടുക്കാനാവില്ല. രാജ്യത്തിന്റെ ബഹുസ്വരതയുടെ ഭാഗമാണ് വിവാഹം. ഇത് തകർക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തിമാക്കി.

ഹാദിയ കേസിൽ എൻഐഎ സമർപ്പിച്ച റിപ്പോ‍ർട്ട് സുപ്രീം കോടതി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ഷെഫിൻ ജഹാന് ഭീകരബന്ധമുണ്ടെന്നാണ് എഎൻഐയുടെ റിപ്പോർട്ടിലുളളത്. ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്നുമാണ് എന്‍ഐഎ ആവശ്യപ്പെട്ടത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Hadiya case sc cancels high court verdict against hadiyas marriage

Next Story
ഹാദിയയുടെ വിവാഹത്തിന് സുപ്രിംകോടതി അംഗീകാരം; ഹൈക്കോടതി വിധി റദ്ദാക്കി
The moderation of comments is automated and not cleared manually by malayalam.indianexpress.com