എറണാകുളം: ഷെഫിൻ ജഹാനെ എൻഐഎ വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത്വെച്ചാണ് ഷെഫിൻ ജഹാനെ ചോദ്യം ചെയ്തത്. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്യൽ നീണ്ടു നിന്നിരുന്നു. നേരത്തെ ഹാദിയയുമായുളള വിവാഹത്തെക്കുറിച്ച് ഷെഫിനെ ചോദ്യം ചെയ്തിരുന്നു. ഇതിലെ വൈരുദ്ധ്യത്തെത്തുടർന്നാണ് ഷെഫിനെ വീണ്ടും വിളിപ്പിച്ചതെന്നാണ് സൂചന.
ഷെഫിന്റെ ഐഎസ് ബന്ധത്തെപ്പറ്റി എൻഐഎ ചോദിച്ചറിഞ്ഞു. ഷെഫിൻ ജഹാന് ഐഎസ് ബന്ധമുണ്ടെന്ന് എൻഐഎ സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ഐഎസ് റിക്രൂട്ടർ മൻസീദും സഫ്വാനുമായുള്ള സോഷ്യൽ മീഡിയ ബന്ധങ്ങളും തിരക്കി: വിവാഹത്തിന് മുമ്പ് ഷെഫിൻ ജഹാന് ഐഎസ് ബന്ധമെന്ന് ആരോപണത്തിൽ അന്വേഷണം ദേശീയ അനേഷണ ഏജൻസി ഊർജ്ജിതമാക്കി