വൈക്കം: എൻഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു. വൈക്കത്തെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഈ മാസം 27 ന് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുന്നോടിയായാണ് എൻഐഎ നടപടി. ഇത് രണ്ടാം തവണയാണ് എൻഐഎ ഹാദിയയുടെ മൊഴിയെടുത്തത്. 2 ദിവസം കൊണ്ടാണ് അന്വേഷണ സംഘം ഹാദിയയുടെ മൊഴി എടുത്തത്.

ഈ മാസം 27 നാണ് ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കുന്നത്. ഹാദിയയുടെ വാക്കുകൾ കേൾക്കണമെന്ന് സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് ഹാദിയയെ കോടതിയിൽ ഹാജരാക്കാൻ അച്ഛൻ അശോകനോട് സുപ്രീംകോടതി ഉത്തരവിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ