ന്യൂഡല്‍ഹി: ഹാദിയ കേസിന്റെ മേല്‍നോട്ടം വഹിക്കാനാവില്ലെന്ന് ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍. നിലവില്‍ ബെംഗളൂരുവിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന രവീന്ദ്രന്‍ തനിക്ക് കേസിന്റെ മേല്‍നോട്ടം വഹിക്കാനാവില്ലെന്ന കാര്യം എന്‍ഐഎയെ അറിയിച്ചിട്ടുണ്ട്. ഇത് താനും കോടതിയും തമ്മിലുള്ള കാര്യമാണെന്നും ഇക്കാര്യത്തില്‍ തനിക്ക് മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് രവീന്ദ്രന്റെ മറുപടി.

Read More: അഖിലയിൽ നിന്നും ഹാദിയയിലേയ്ക്കുളള യാത്ര

ഓഗസ്റ്റ് 16 നാണ് സുപ്രീംകോടതി ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്. വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വേണം അന്വേഷണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് കേസിന്റെ മേല്‍നോട്ടം വഹിക്കാന്‍ ആര്‍.വി.രവീന്ദ്രനെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ കേസിന് മേല്‍നോട്ടം വഹിക്കാന്‍ താൽപര്യമില്ലെന്ന് ആര്‍.വി.രവീന്ദ്രന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയൊരാളെ ഇതിനായി കണ്ടത്തേണ്ടി വരും. എന്‍ഐഎ സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ച ശേഷം പുതിയ ആളെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനം വന്നേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ