ചെന്നൈ: സുപ്രീംകോടതി നിർദ്ദേശ പ്രകാരം പഠനം തുടരാൻ സേലത്ത് എത്തിയ ഹാദിയക്ക് പഠനം പുനരാരംഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഹാദിയയുടെ പഠനം തുടരാനുളള സർവകലാശാലയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാത്തിരിക്കുകയാണ് കോളേജ് അധികൃതർ. ഇതിനായി ഒരാഴ്ചയെങ്കിലും എടുക്കുമെന്നും ശിവരാജ് ഹോമിയോപ്പതി കോളേജ് അധികൃതർ അറിയിച്ചു. സർവ്വകലാശാലയിൽ നിന്ന് അനുമതി ലഭിച്ചാലുടൻ ഹാദിയയെ ക്ലാസിൽ പ്രവേശിപ്പിക്കുമെന്നും കോളേജ് അധികൃതർ വ്യക്തമാക്കി.

നിലവിൽ കോളേജ് ഹോസ്റ്റലിലാണ് ഹാദിയ താമസിക്കുന്നത്. ഹോസ്റ്റലിൽ ഹാദിയയ്ക്ക് സന്ദർശകരെ അനുവദിക്കില്ലെന്നാണ് കോളേജ് അധികൃതർ പറയുന്നത്. മുഴുവൻ നേരവും തമിഴ്നാട് പൊലീസ് സംരക്ഷണം നൽകും. കോളേജിലും ഹോസ്റ്റലിലും പൊലീസ് സംരക്ഷണം ഉണ്ടാകുമെന്ന് കോളേജ് അധികൃതരും അറിയിച്ചിട്ടുണ്ട്. ഷെഫിൻ ജഹാനെ കാണണം എന്ന് ആവർത്തിച്ചു ഹാദിയ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ കോളേജ് ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ