ന്യൂഡൽഹി: ഹാദിയക്ക് മാനസികപ്രശ്നങ്ങൾ ഉണ്ടെന്ന് അച്ഛൻ അശോകൻ. മാതാപിതാക്കളോട് ശത്രുതാപരമായി ഹാദിയ പെരുമാറുന്നുണ്ടെന്ന് അശോകന്റെ അഭിഭാഷകൻ പറഞ്ഞു. കുടുംബാംഗങ്ങളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി അഭിഭാഷകന്‍ പറയുന്നു. അശോകനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അഭിഭാഷകന്റെ പ്രതികരണം. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.

അതേസമയം, ഹാദിയയുടെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്ന വാദം വീണ്ടും കോടതിയില്‍ ഉയര്‍ത്തുമെന്ന് കേരള ഹൗസില്‍ വച്ച് ഹാദിയയുടെ പിതാവ് അശോകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അഭിഭാഷകന്‍ പ്രതികരിച്ചു. മനോനില തൃപ്തികരമല്ലെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

സുപ്രീംകോടതിയിൽ ഹാജരാകാൻ ഡൽഹിയിലെത്തിയ ഹാദിയക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.. കേരള ഹൗസിൽ മാധ്യമങ്ങൾക്കും അതിഥികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് ഡൽഹിക്ക് പുറപ്പെടുന്നതിന് മുൻപ് ഹാദിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ