ന്യൂഡൽഹി: ഹാദിയ കേസിലെ എൻഐഎ അന്വേഷണത്തിനെതിരെ ഷഹിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണം എൻഐഎയ്ക്ക് കൈമാറിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയ സമീപിച്ചത്. ഹാദിയയെ സുപ്രീം കോടതിയിൽ ഹാജരാക്കാൻ ഡിജിപിക്ക് നിർദേശം നൽകണമെന്നും ഷഹിൻ ഹർജിയിൽ ആവശ്യപ്പെട്ടു.

സംസ്ഥാന പോലീസിന്റെ അന്വേഷണം കേസില്‍ നടക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ല. അതിനാല്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും പോലീസ് അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നുമാണ് ഷെഫിന്‍ ജഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഓഗസ്റ്റ് 16നാണ് ഹാദിയ കേസ് സുപ്രീം കോടതി എൻഐഎയ്ക്കു വിട്ടത്. വിരമിച്ച ജസ്റ്റീസ് ആർ.വി. രവീന്ദ്രന് അന്വേഷണത്തിന്‍റെ ചുമതല നൽകിയിരുന്നെങ്കിലും പിന്നീട് അദ്ദേഹം അന്വേഷണത്തിൽനിന്നു പിൻമാറി. കേന്ദ്രസർക്കാരിന്‍റെ കൂടി ആവശ്യം പരിഗണിച്ചായിരുന്നു കോടതി കേസ് എൻഐഎയ്ക്കു വിട്ടത്.

മതം മാറ്റത്തിനെതിരെ ഹാദിയയുടെ അച്ഛൻ കെ.എം. അശോകൻ നേരത്തേ ഹൈക്കോടതിയെ സമീപിക്കുകയും വിവാഹം നടത്തുന്നത് തടഞ്ഞു കൊണ്ട് ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ഷഫിൻ ജഹാനുമായി നടന്ന വിവാഹം മേയ് 24ന് ഹൈക്കോടതി അസാധുവാക്കുകയും യുവതിയെ മാതാപിതാക്കൾക്കൊപ്പം വിടുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഷഹീൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ