രാജിവെയ്ക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും മന്ത്രിസ്ഥാനം രാജിവെയ്ക്കാനുളളതിന് കാരണം സിപി ഐ നിലപാടെന്നുമുളള നിലപാടിലുറച്ച്   തോമസ് ചാണ്ടി.

“സി പി ഐയുടെ നിലപാടിനെ കുറിച്ച് എനിക്ക് അറിയത്തില്ല,ഞാൻപങ്കെടുക്കുന്നത് കൊണ്ട് (മന്ത്രിസഭായോഗത്തിൽ) അവർ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു. അതുകൊണ്ടാണ് ഒപ്പിട് പേപ്പർ പീതാംബരൻ മാസ്റ്ററെ ഏൽപ്പിച്ച് ഞാൻ പോയത്. മന്ത്രിക്ക് കേസ് കൊടുക്കാൻ പാടില്ലെന്നും , കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും കോടതി പറഞ്ഞു. എന്നാൽ മന്ത്രിക്ക് കേസ് കൊടുക്കാമെന്നാണ് കിട്ടിയിട്ടുളള നിയമോപദേശം. അതനുസരിച്ച് സുപ്രീംകോടതിയെ സമീപിക്കും.” തോമസ് ചാണ്ടി പറഞ്ഞു.

“ഞാൻ പങ്കെടുക്കുന്നത് കൊണ്ട് രാജിവെ്ക്കേണ്ട സാഹചര്യമില്ലായിരുന്നു. ആരും ചിന്തിക്കുന്നില്ലായിരുന്നു. പക്ഷേ ഇന്ന് വേരൊരുഘടകകക്ഷി എടുത്ത ചില നിർബന്ധപൂർവ്വമായ നിലപാടാണ് ഇതിന് കാരണമെന്ന് “തോമസ് ചാണ്ടി പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് ഇക്കാര്യം തോമസ് ചാണ്ടി പറഞ്ഞത്

” രാജിയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ലായിരുന്നു. രാജിവെയ്ക്കേണ്ട സാഹചര്യമില്ലായിരുന്നു, കോടതി ഒരു കാര്യവും പറഞ്ഞിട്ടില്ലായിരുന്നു. പക്ഷേ വേറൊരു ഘടകകക്ഷി, പേരൊന്നും പറയുന്നില്ല എടുത്ത നിർബന്ധപൂർവ്വമായ തീരുമാനത്തെ തുടർന്ന് മുഖമന്ത്രി എന്നെ വിളിച്ച് റീതിങ്ക് ചെയ്യണം എന്ന് പറഞ്ഞു, ഞങ്ങൾ രാജിവെയ്ക്കാൻ പറയത്തില്ല, നിങ്ങൾ പാർട്ടി തീരുമാനിച്ച് ചെയ്യണം. പ്രഫുൽ പട്ടേൽ ഗുജറാത്തിലും പവാർ ജി ഡൽഹിയിലുമാണ്. അവർ തീരുമാനിക്കുന്നതിനുസരിച്ച് ചെയ്യും ലെറ്റർ ഹെഡ് ഒപ്പിട്ട് പീതാംബരൻ മാസ്റ്റർക്ക് കൈമാറിയിട്ടുണ്ട്. പീതാംബരൻ മാസറ്റർ ടൈപ്പ് ചെയ്തു നൽകണമെങ്കിൽ പ്രഫുൽ പട്ടേലും, പവാറുമായി സംസാരിച്ച ശേഷമേ അദ്ദേഹം ചെയ്യുകയുളളൂ”

“രാജിവെച്ചാലും സീറ്റ് ഒഴിച്ചിടും. സുപ്രീംം കോടതിയിൽ പോയി പരാമർശങ്ങൾ നീക്കി വന്നാൽ നിങ്ങൾക്ക് തന്നെ വീണ്ടും കയറാം എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് മുമ്പ് ശശീന്ദ്രൻ കുറ്റവിമുക്തനായാൽ അദ്ദേഹം മന്ത്രിയാകും. ഞങ്ങൾക്ക് രണ്ട് എം എൽ എ മാരല്ലേയുളളൂ അതിനാലാണിത്. ശശീന്ദ്രൻ മന്ത്രിയാകുന്നതാണ് എനിക്ക് സന്തോഷം”

മുഖ്യമന്ത്രി എല്ലാ മന്ത്രിമാരെയും സംരക്ഷിക്കുന്നയാളാണ്, എല്ലാവർക്കും ഉപദേശം നൽകുന്നയാളാണ്. അദ്ദേഹത്തെ അടുത്തൊന്നും ആ കസേരയിൽ നിന്നും ഇറക്കിവിടാമെന്ന് ആരു കരുതേണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞു.

നേരത്തെ രാവിലെ നടന്ന മന്ത്രിസഭായോഗത്തിൽ സി പി ഐയുടെ നാല് മന്ത്രിമാരും വിട്ടുനിന്നും. ഇക്കാര്യം മുഖ്യമന്ത്രിയെ സി പിഐയുടെ നിയമസഭാകക്ഷിനേതാവും റവന്യൂ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ കത്തിലൂടെ അറിയിച്ചിരുന്നു. ഇത് അസാധാരണ സംഭവമാണെന്ന് മുഖ്യമന്ത്രിയും അസാധാരണായകാര്യങ്ങൾ നടന്നതുകൊണ്ടാണ് വിട്ടുനിന്നതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും നിലപാട് വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ