കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് സ്കൂളിലെ വിദ്യാർഥികൾക്ക് ഉണ്ടായ പനി എച്ച് വൺ എൻ ആണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്കൂൾ കേന്ദ്രീകരിച്ചുള്ള ക്യാമ്പ് വിവിധ സ്ഥലങ്ങളിലായി നടത്താൻ തീരുമാനിച്ചു. കൂടുതൽ ആളുകൾ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചാൽ രോഗം പടരാൻ സാധ്യത ഉള്ളത് കണക്കിലെടുത്താണ് വ്യത്യസ്ത കേന്ദ്രങ്ങളിലായി ക്യാമ്പ് നടത്താൻ തീരുമാനിച്ചത്. ഒരു മെഡിക്കൽ സംഘം ആനയാംകുന്ന് സ്കൂളിലും മറ്റുള്ളവർ വിവിധ കേന്ദ്രങ്ങളിലും സേവനം ലഭ്യമാക്കും.

പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകൾ ഇപ്രകാരം

വാർഡ് 1, 2 രാവിലെ 10.30 മുതൽ 11.30 വരെ കുമരനെല്ലൂർ സാംസ്‌കാരിക നിലയം

വാർഡ് 3,4 രാവിലെ 11.45 മുതൽ 12.45 വരെ കാരമൂല അംഗനവാടി

വാർഡ് 6,7,8 രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പി എച് സി തേക്കുംകുറ്റി

വാർഡ് 9,10,11,17,18 രാവിലെ 9 മണി മുതൽ 12.30 വരെ ആനയാംക്കുന്ന് സ്കൂൾ

വാർഡ് 10 ഉച്ചക്ക് 1 മുതൽ 2 വരെ മൈസൂർമല സബ് സെന്റർ വാർഡുകളിൽ

വാർഡ് 12,13 രാവിലെ 10.30 മുതൽ 11.30 വരെ കറുത്തപറമ്പ് സാംസ്കാരികനിലയം

വാർഡ് സ14,15,16 രാവിലെ 11.45 മുതൽ ഉച്ചക്ക് 1 മണി വരേകാരശ്ശേരി കമ്യൂണിറ്റി ഹാൾ

വാർഡ് 5 ഉച്ചക്ക് 1 മണി മുതൽ 2 മണി വരെ മരഞ്ചാട്ടി വായനശാല

ഇതിനു പുറമേ മുക്കം സി. എച്ച്. സിയിലും മുക്കത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പനിബാധിച്ച എല്ലാവരോടും മെഡിക്കൽ ക്യാംപുകളിലേക്ക് എത്താൻ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളിന് രണ്ട് ദിവസം അവധിയും നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.