Latest News
ദിലീപിന്റെ ചോദ്യം ചെയ്യല്‍ അഞ്ചാം മണിക്കൂറില്‍; സത്യം പുറത്തുകൊണ്ടുവരുമെന്ന് എഡിജിപി

ഗുരുവായൂരിലെ ഥാർ ലേലത്തിൽ പിടിച്ച് പ്രവാസി വ്യവസായി; അന്തിമ തീരുമാനത്തിലെത്തിയില്ലെന്ന് ദേവസ്വം

15.10 ലക്ഷം രൂപയ്ക്കാണ് അമൽ മുഹമ്മദ് ഈ വാഹനം സ്വന്തമാക്കിയത്

Mahindra Thar, Thar, ഥാർ, മഹീന്ദ്ര ഥാർ, Guruvayur, ഗുരുവായൂർ, Amal Muhammed, അമൽ മുഹമ്മദ്, Malayalam News, Kerala News, IE Malayalam

വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ച മഹീന്ദ്ര ഥാർ എസ്യുവി പ്രവാസി വ്യവസായി ലേലത്തിൽ സ്വന്തമാക്കി. ഗുരുവായൂർ ദേവസ്വം സംഘടിപ്പിച്ച ലേലത്തിൽ ബഹ്‌റിനിലുള്ള പ്രവാസി വ്യവസായിയായ അമല്‍ മുഹമ്മദ് അലിയാണ് വാഹനം സ്വന്തമാക്കിയത്.

15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച് ആരംഭിച്ച ലേലത്തിൽ അമൽ മുഹമ്മദ് മാത്രമാണ് പങ്കെടുത്തത്. 15.10 ലക്ഷം രൂപയ്ക്കാണ് അമൽ ഈ വാഹനം സ്വന്തമാക്കിയതെന്നാണ് വിവരം.

അതേ സമയം ലേലം ഉറപ്പിക്കുന്ന കാര്യത്തിൽ ദേവസ്വം അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. വൈഹനം കൈമാറുന്നതിൽ സങ്കീർണതയുള്ളതായി ദേവസ്വം അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ട്. 20 ലക്ഷത്തിന് മുകളിൽ പണം മുടക്കാൻ തയ്യാറായാണ് അമൽ ലേലത്തിന് വന്നിരുന്നതെന്ന് വിവരം ലഭിച്ചതിനാലാണ് നിലവിലെ 15.10 ലക്ഷത്തിന്റെ ലേലത്തിൽ അന്തിമ തീരുമാനത്തിലെത്താത്തതെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു.

Also Read: കുറുക്കന്‍മൂലയിലെ കടുവയെ കണ്ടെത്തി; നിരീക്ഷണ വലയത്തിലാണെന്ന് വനം വകുപ്പ്

ഈ മാസം 21ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ ലേലം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവും. ഭരണസമിതിയുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ലേലത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം.

ഈ മാസം ആദ്യമായാണ് മഹീന്ദ്ര ഗ്രൂപ്പ് അവരുടെ എസ്‌‌യുവി കാണിക്കയായി ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷൻ എസ്‌‌യുവി ആണിത്. വാഹനം ലേലത്തിൽ വയ്ക്കുന്നതായി ദേവസ്വം കഴിഞ്ഞ വാരം അറിയിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Guruvayur mahindra thar auction

The moderation of comments is automated and not cleared manually by malayalam.indianexpress.com