Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കുമായി ഗുരുവായൂരിൽ ഫെസിലിറ്റേഷൻ സെന്റർ തുറന്നു

ശീതീകരിച്ച ഡോർമെറ്ററി, ഭക്ഷണശാലകൾ, വിശ്രമ മുറികൾ, എടിഎം കൗണ്ടറുകൾ, ഇന്റർനെറ്റ് കഫേ, വായനശാല, കലാ പ്രദർശനത്തിനുള്ള ഹാളുകൾ, പ്രാഥമിക സൗകര്യത്തിനുള്ള സംവിധാനങ്ങൾ, സ്ത്രീകൾക്കുള്ള താമസ സൗകര്യം എന്നീ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഫെസിലിറ്റേഷൻ സെന്ററാണ് നിർമിച്ചിരിക്കുന്നത്

ഗുരുവായൂർ: തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കുമായി ഗുരുവായൂരിൽ ഫെസിലിറ്റേഷൻ സെന്റർ തുറന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം മുന്നിട്ടു നിൽക്കുന്നുവെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി പ്രഹ്‌ലാദ് സിങ് പട്ടേൽ പറഞ്ഞു. തീർഥാടകർക്കായി ‘പ്രസാദ് പദ്ധതി’ വഴി ഗുരുവായൂർ നഗരസഭ നിർമിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഉദ്‌ഘാടനം.

സംസ്ഥാനത്തെ ടൂറിസം സ്‌പോട്ടുകൾ കണ്ടെത്തി പരിപാലിക്കുന്നതിൽ അതത് സംസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. വൈകാതെ തന്നെ പ്രസാദ് പദ്ധതിയുടെ ഭാഗമായ ഗുരുവായൂരിലെ അമിനിറ്റി സെന്ററും മൾട്ടിലെവൽ കാർ പാർക്കിങ് സൗകര്യവും പൂർത്തിയാക്കി നാട്ടുകാർക്ക് തുറന്ന് കൊടുക്കാനാകുമെന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു.

Read Also: സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്; 8206 പേർക്ക് രോഗമുക്തി

കേന്ദ്ര ടൂറിസം വകുപ്പിന്റെ ‘പ്രസാദ് പദ്ധതി’യിൽ തൃശൂർ ജില്ലയിൽ ആദ്യം പണി പൂർത്തിയാക്കിയത് ഗുരുവായൂരിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററാണ്. ചടങ്ങിൽ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വിശിഷ്ടാതിഥിയായി.

ശീതീകരിച്ച ഡോർമെറ്ററി, ഭക്ഷണശാലകൾ, വിശ്രമ മുറികൾ, എടിഎം കൗണ്ടറുകൾ, ഇന്റർനെറ്റ് കഫേ, വായനശാല, കലാ പ്രദർശനത്തിനുള്ള ഹാളുകൾ, പ്രാഥമിക സൗകര്യത്തിനുള്ള സംവിധാനങ്ങൾ, സ്ത്രീകൾക്കുള്ള താമസ സൗകര്യം എന്നീ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഫെസിലിറ്റേഷൻ സെന്ററാണ് നിർമിച്ചിരിക്കുന്നത്. ഗുരുവായൂർ കിഴക്കേനട ബസ് സ്റ്റാൻഡിന്റെ പിറകിൽ 8.94 കോടി ചെലവിട്ടാണ് ഫെസിലിറ്റേഷൻ സെന്റർ നിർമിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടുകൾ പരമാവധി പ്രയോജനപ്പെടുത്തിയതിന് കേന്ദ്രമന്ത്രി സംസ്ഥാന സർക്കാരിനെ പ്രശംസിച്ചു. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സഹകരണവും പിന്തുണയും അദ്ദേഹം സംസ്ഥാന സർക്കാരിന് ഉറപ്പ് നൽകി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Guruvayoor temple tourist center

Next Story
ഏറ്റവും കൂടുതൽ രോഗബാധ എറണാകുളത്ത്; സംസ്ഥാനത്ത് പരിശോധിച്ചത് 71,270 സാമ്പിളുകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express