തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഞ്ച് മാസത്തെ ഇടവേളയ്‌ക്ക് ശേഷം നാളെ മുതല്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ ദര്‍ശനം നടത്താം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്‌ത ആയിരം പേര്‍ക്കാണ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നര വരെയും വൈകീട്ട് അഞ്ച് മുതല്‍ രാത്രി ഒൻപത് വരെയുമാണ് വെര്‍ച്വൽ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശനത്തിന് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. കൂടാതെ നെയ് വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് ദര്‍ശനത്തിനുള്ള പ്രത്യക വരിയും ഉണ്ടാകും.

Read Also: സംസ്ഥാനത്ത് ഇന്ന് 3402 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 3120 സമ്പർക്ക രോഗികൾ

1,000രൂപയുടെ നെയ്‌ വിളക്ക് ശീട്ടാക്കുന്ന ഒരാള്‍ക്കും 4,500 രൂപ ശീട്ടാക്കുന്ന അഞ്ച് പേര്‍ക്കുമാണ് ബുക്കിങ്ങില്ലാതെ ദര്‍ശനത്തിന് അനുമതിയുള്ളത്. ഒരേ സമയം അമ്പതിൽ കൂടുതല്‍ പേര്‍ ക്ഷേത്രത്തില്‍ നില്‍ക്കാന്‍ അനുവദിക്കില്ല. നാലമ്പലത്തിനകത്തേയ്‌ക്കുള്ള പ്രവേശനവും ഉണ്ടാകില്ല.

പ്രസാദ വിതരണവും നാളെ ആരംഭിക്കും. നിവേദ്യങ്ങളായ പാല്‍പ്പായസം, നെയ്പ്പായസം, അപ്പം, അട, വെണ്ണ, പഴം, പഞ്ചസാര, അവില്‍, ആടിയ എണ്ണ തുടങ്ങിയവ പായ്ക്ക് ചെയ്ത് കവറുകളിലും ടപ്പകളിലുമാണ് ഭക്തര്‍ക്ക് നല്‍കുക. തുലാഭാരം, ചുറ്റുവിളക്ക്, കൃഷ്‌ണനാട്ടം എന്നീ വഴിപാടുകളും നാളെ പുനരാരംഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.