തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിലെ അഹിന്ദുക്കളുടെ പ്രവേശനം സംബന്ധിച്ച തന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് സിപിഎം സംംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാർ ഈ വിഷയത്തിൽ അഭിപ്രായ സമന്വയം ഉണ്ടാക്കും. ഇത്തരം വിഷയങ്ങളിൽ നിശബ്ദമായ സാമൂഹിക വിപ്ലവമാണ് എൽഡിഎഫ് നടപ്പാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ തന്ത്രി, പണ്ഡിത സമൂഹങ്ങളുമായി ആലോചിച്ച് നിയമാവലി ഉണ്ടാക്കണം. രാജഭരണം പോയതോടെ ക്ഷേത്രം സംബന്ധിച്ച കാര്യത്തിൽ സർക്കാരിനാണ് അധികാരം. എല്ലാ ആചാരങ്ങളും കാലഘട്ടത്തിന് അനുസരിച്ച് മാറും. സർക്കാർ മുന്നോട്ടു വന്നാൽ സഹകരിക്കാൻ തയാറാണെന്നും തന്ത്രി പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ