/indian-express-malayalam/media/media_files/uploads/2017/03/thushar-vellappally01.jpg)
തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം നിയമന അഴിമതിക്കേസിൽ തുഷാർ വെളളാപ്പളളിയെ പ്രതിയാക്കി വിജിലൻസ് കുറ്റപത്രം. ഉയർന്ന തസ്തിക സൃഷ്ടിച്ച് ക്രമവിരുദ്ധമായി രണ്ടുപേർക്ക് നിയമനം നൽകിയെന്നാണ് കേസ്. ഗുരുവായൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ടി.വി.ചന്ദ്രമോഹൻ അടക്കമുളളവരും പ്രതികളാണ്.
നിയമനത്തിൽ ക്രമക്കേടും അഴിമതിയും നടന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിയുടെ പരാതിയിൽ തൃശ്ശൂർ യൂണിറ്റാണ് കേസ് അന്വേഷിച്ചത്. ഉയർന്ന തസ്തിക സൃഷ്ടിച്ച് ഉയർന്ന ശമ്പളത്തിൽ രണ്ടുപേർക്ക് നിയമനം നടത്തിയെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നിയമനം നടത്തിയ സമയത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു തുഷാർ വെളളാപ്പളളി. ദേവസ്വം ബോർഡ് മുൻ ഭാരവാഹികളും കേസിൽ പ്രതികളാണ്. സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ കുറ്റപത്രം വിജിലൻസ് കോടതിയിൽ സമർപ്പിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.