scorecardresearch
Latest News

മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി; വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ടാ ആക്രമണം

ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്

Gunda attack, vizhinjam, kerala police, ie malayalam

തിരുവനന്തപുരം: വിഴിഞ്ഞത്ത് പെട്രോൾ പമ്പിലെ ജീവനക്കാരനുനേരെ ഗുണ്ടാ ആക്രമണം. പമ്പില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനാണ് അക്രമികൾ ജീവനക്കാരനെ വെട്ടിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. യുവാക്കളിൽ ഒരാൾ മൊബൈൽ ഫോണിൽ സംസാരിച്ചത് ജീവനക്കാരൻ വിലക്കി. ഇതേച്ചൊല്ലി യുവാക്കളും ജീവനക്കാരനും തമ്മിൽ വാക്കുതർക്കമുണ്ടായി. അവിടെനിന്നു പോയ യുവാക്കൾ വെട്ടുക്കത്തിയുമായി തിരികെ വന്ന് വെട്ടുകയായിരുന്നുവെന്ന് പമ്പിലെ മറ്റു ജീവനക്കാർ പറഞ്ഞു.

തലസ്ഥാനത്ത് ഗുണ്ടാ സംഘങ്ങളുടെ അക്രമം കൂടിവരികയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നത്. തുടര്‍ച്ചയായ ഗുണ്ടാ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ 220 പിടികിട്ടാപ്പുള്ളികളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വാറണ്ടുള്ള 403 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Read More: ‘പെൺകുട്ടികൾക്ക് ഇതിനു കഴിയില്ല, കൊന്നത് സഹോദരനും മകനും’; വയനാട്ടിൽ കൊല്ലപ്പെട്ട വയോധികന്റെ ഭാര്യ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Gunda attack on petrol pump employee in vizhinjam