തിരുവനന്തപുരം: വർക്കല ബീച്ചിനടുത്തുളള റിസോർട്ടിൽ വെടിവെയ്പ്. റിസോർട്ട് ഉടമയായ ശ്യാമിന് നേരെയാണ് വെടി ഉതിർത്തത്. കരകൗശല വസ്തുക്കൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ഉടമ ഷിബിൻ ഫിലിപ്പാണ് റിസോർട്ട് ഉടമയായ ശ്യാമിനെ റിവോൾവർകൊണ്ട് വെടിവെച്ചത്. ഇയാളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. റിസോർട്ട് ഉടമ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.