scorecardresearch
Latest News

ഒരു സീറ്റില്‍ ഒരു വിദ്യാര്‍ഥി; സ്കൂള്‍ ബസ് യാത്രയ്ക്ക് മാര്‍ഗരേഖ

സ്കൂള്‍ ബസിലെ ഡ്രൈവറും സഹായിയും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്

School Reopening, School Bus
ഫയല്‍ ചിത്രം

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കാനിരിക്കെ വിദ്യാര്‍ഥികളുടെ യാത്ര സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി ഗതാഗത വകുപ്പ്. ഒരു സീറ്റില്‍ ഒരാള്‍ക്ക് മാത്രം ഇരുന്ന് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. ഒക്ടോബര്‍ 20-ാം തിയതിക്ക് മുന്‍പ് സ്കൂള്‍ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

സ്കൂള്‍ ബസിലെ ഡ്രൈവറും സഹായിയും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. വിദ്യാര്‍ഥികളെ സ്കൂളുകളില്‍ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും നിബന്ധനകള്‍ ബാധകമാണ്. വിദ്യാര്‍ഥികള്‍ക്കായി കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസും നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്കൂള്‍ തുറക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നാളെ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്ത യോഗം ചേരും. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍. സ്കൂളുകളില്‍ കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

Also Read: പ്രതിഷേധം ഫലം കണ്ടു; കോവിഷീൽഡിന് അംഗീകാരം നൽകി യുകെ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Guidelines for school bus traveling by kerala government