അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍; മാറ്റങ്ങൾ ഇവയാണ്

എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം

covid19, travel restrictions for UK citizens, travel guidelines for UK citizens India, quarantine for UK citizens, indian express malayalam, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. ആരോഗ്യ മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ മാർഗനിർദേശങ്ങൾ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരിന് അറിയിപ്പ് നൽകിയതായി മന്ത്രി പറഞ്ഞു.

യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമാണ്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.

ബാക്കിയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവാണെങ്കില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്. എന്തെങ്കിലും രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഇതുകൂടാതെ യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവ്‌വെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നവരുടെ സാമ്പിളുകള്‍ ജനിതകമാറ്റം വന്ന വൈറസിന്റെ പരിശോധനയ്ക്കും അയയ്ക്കുന്നതാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Guidelines for international passenger arrival in kerala airports

Next Story
നവരാത്രി ആഘോഷം: വിഗ്രഹഘോഷയാത്രയ്ക്ക് വരവേൽപ്പ്- ചിത്രങ്ങൾNavarathri, Navarathri Celebration in Kerala, Padmanabhapuram, Udavaal, നവരാത്രി ഉത്സവം, ഉടവാൾ കൈമാറ്റം, പത്മനാഭപുരം കൊട്ടാരം, ഉപ്പിരിക്കമാളിക, Uppirikka Malika, Malayalam News, Kerala News, Latest News in Malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com