തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് വില ഗണ്യമായി കുറയും. മരുന്നുകൾക്ക് ഏർപ്പെടുത്തിയിരുന്ന 12 ശതമാനം ജിഎസ്ടി കുറയ്ക്കുന്നതോടെയാണ് മരുന്നുകളുടെ വില കുറയുക. പുതുക്കിയ നികുതി 12 ൽ നിന്ന് 5 ശതമാനത്തിലേക്കാണ് കുറച്ചിരിക്കുന്നത്. അതേസമയം പുതിയ വില രേഖപ്പെടുത്തി മരുന്നുകളെത്താന്‍ സമയമെടുക്കുമെന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ മരുന്ന് ക്ഷാമമുണ്ടാകാനും സാധ്യതയുണ്ട്.

7 ശതമാനം ജിഎസ്ടിയിൽ കുറവ് വരുത്തിയതോടെ വിപണിയിലുളള 90 ശതമാനം മരുന്നുകളുടേയും വില കുറയും. മരുന്നുകളുടെ നികുതിയുടെ കാര്യത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് കേന്ദ്രമന്ത്രിസഭ യോഗം പുതിയ തീരുമാനമെടുത്തത്.

അതേസമയം, ജൂലൈ ഒന്നിനുശേഷം ജിഎസ്ടി പ്രഖ്യാപിച്ച അടിസ്ഥാന വിലയുടെ 12 ശതമാനം നികുതി കൂടി കൂട്ടിയാണ് മരുന്നുകളുടെ എംആര്‍പി നിശ്ചയിച്ച് പുതിയ സ്റ്റോക്ക് എത്തിയത്. കംപ്യൂട്ടറുകളിലും ഈ വില നിലവാരം വന്നുകഴിഞ്ഞു. ഇനി കടകളിലെ സോഫ്റ്റ്‌വെയറില്‍ പുനഃക്രമീകരണം നടത്തുന്നതിനൊപ്പം പുതുക്കിയ കുറഞ്ഞ വില രേഖപ്പെടുത്തി പുതിയ സ്റ്റോക്കുമെത്തണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ