തിരുവനന്തപുരം: പുതിയ നികുതി നയമായ ജിഎസ്ടി പ്രകാരം സിനിമയ്ക്ക് ഇരട്ടനികുതി ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ പുനപരിശോധന ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സിനിമയ്ക്ക് ഇരട്ട നികുതി ഏർപ്പെടുത്തില്ലെന്ന് ധനമന്ത്രി അറിയിച്ചു. ചരക്കുസേവന നികുതിയും, വിനോദ നികുതിയും ഒരുമിച്ച് ചുമത്തില്ലെന്ന് തോമസ് ഐസക്ക് അറിയിച്ചു. കേരളത്തിലെ സിനിമ നിർമ്മാതാക്കളും തിയറ്റർ ഉടമകളുമായി നടത്തിയ ചർച്ചയിലാണ് തോമസ് ഐസക്ക് ഇക്കാര്യം അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ