Latest News

ജിഎസ്ടി നഷ്ടപരിഹാരത്തിന് വായ്പ; കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ ഭരണഘടനാ ലംഘനം: മുഖ്യമന്ത്രി

നഷ്ടപരിഹാരത്തിന് വായ്പയെടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും സംസ്ഥാനങ്ങള്‍ക്ക് പലിശ കൂടുതല്‍ നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി

gst compensation, ജിഎസ്ടി നഷ്ടപരിഹാരം, gst compensation to states, സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം, gst centre states, ജിഎസ്ടി കേന്ദ്രം സംസ്ഥാനങ്ങള്‍, pinarayi vijayan response, കേരളം, പിണറായി വിജയന്‍, iemalayalam, ഐഇമലയാളം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ജി എസ് ടി നഷ്ടപരിഹാരം സംബന്ധിച്ച് മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജി എസ് ടി നഷ്ടപരിഹാരം കേന്ദ്രം പൂര്‍ണമായി നല്‍കണം. അത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജി എസ് ടി നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രം നികത്തണം.കോവിഡ് മൂലമുണ്ടായ നികുതി വരുമാന കുറവിന് നഷ്ടപരിഹാരം നല്‍കാനാകില്ലെന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. അതിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

നഷ്ടപരിഹാരത്തിന് വായ്പയെടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും സംസ്ഥാനങ്ങള്‍ക്ക് പലിശ കൂടുതല്‍ നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനേക്കാല്‍ 1.52 ശതമാനം കൂടുതല്‍ പലിശ സംസ്ഥാനങ്ങള്‍ നല്‍കേണ്ടി വരും. അതിനാല്‍ കേന്ദ്രം വായ്പ എടുത്ത് നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ഓണത്തെ വരവേൽക്കുന്നത് കൃത്യമായ കരുതലോടെ വേണമെന്ന് മുഖ്യമന്ത്രി

വായ്പാ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയില്ലെങ്കില്‍ കുറഞ്ഞ വായ്പയേ ലഭിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്്ടി നഷ്ടപരിഹാരം കോവിഡ് മൂലമുള്ളത്, സാധാരണഗതിയിലുള്ളത് എന്നിങ്ങനെ വേര്‍തിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം നല്‍കേണ്ട നഷ്ടപരിഹാരത്തിന് പകരം റിസര്‍വ് ബാങ്കില്‍ നിന്നും വായ്പ എടുക്കാനുള്ള നിര്‍ദ്ദേശമാണ് കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gst compensation state government unconstitutional cm pinarayi vijayan411938

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express