ഉരുള്‍പൊട്ടലിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് റൈഡര്‍മാര്‍; വീഡിയോ

യാത്രാമധ്യേ പല ഇടങ്ങളിലും മരങ്ങള്‍ കടപുഴകി വീണതും ഇവര്‍ക്ക് തിരിച്ചടിയായി, എന്നാല്‍ പ്രതിബന്ധങ്ങളെല്ലാം കൂട്ടായ പരിശ്രമത്തിലൂടെ നീക്കിയായിരുന്നു ഇവര്‍ യാത്ര തുടര്‍ന്നത്

Kerala Weather, Landslides

കൊച്ചി: രണ്ട് ദിവസമായി തുടരുന്ന മഴയില്‍ വലിയ ദുരന്തങ്ങളും, മരണങ്ങളും, പിന്നാലെ ഒരുപാട് നൊമ്പര കാഴ്ചകളും കേരളം കണ്ടു. എന്നാല്‍ മരണത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ട ചിലരുടെ കഥകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 16-ാം തീയതി രാവിലെ ഇടുക്കിയിലേക്ക് ബൈക്ക് യാത്രയ്ക്ക് തിരിച്ച ഒരു കൂട്ടം ചെറുപ്പക്കാരാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തരണം ചെയ്ത് അത്ഭുതകരമായി തിരിച്ചെത്തിയത്. സഞ്ചാരി എന്ന യൂട്യൂബ് ചാനലാണ് ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

“തെളിഞ്ഞ കാലാവസ്ഥ കണ്ടതിനാലാണ് ഒരു മാസമായി പദ്ധതിയിട്ടിരുന്ന യാത്ര ആരംഭിച്ചത്. എന്നാല്‍ പിന്നീട് മഴ പ്രതീക്ഷിക്കാത്ത രീതിയില്‍ ശക്തമാവുകയായിരുന്നു. സഞ്ചരിച്ച വഴിയിലെല്ലാം മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മനഃസാന്നിധ്യം കൊണ്ടും പരിചയസമ്പത്തിന്റെ സഹായത്താലുമാണ് ജീവനോട് തിരിച്ചെത്താനായത്. കൂടയുണ്ടായിരുന്ന ആര്‍ക്കും അപകടങ്ങളൊന്നും സംഭവിച്ചില്ല. എല്ലാവരും സുരക്ഷ ഉറപ്പാക്കി യാത്ര ചെയ്യുക,” സഞ്ചാരി വീഡിയോയ്ക്ക് താഴെ കുറിച്ചു.

വീഡിയോയുടെ തുടക്കം മുതല്‍ മണ്ണിടിച്ചിലില്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുന്ന ചെറുപ്പക്കാരെ കാണാം. വന്ന വഴിയില്‍ വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് സുരക്ഷിത സ്ഥാനം തേടി മല കയറുകയായിരുന്നു ഇവര്‍. എന്നാല്‍ പിന്നീട് ഉരുള്‍പൊട്ടലിന്റെ ഫലമായി വലിയ കല്ലുകള്‍ ഒഴുകിയെത്തിയതോടെ ഇവരുടെ യാത്ര ദുഷ്കരമായി. അപകട സാധ്യതയുള്ള സാഹചര്യങ്ങള്‍ കടക്കുന്നതിനിടെ പലരും വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.

യാത്രാമധ്യേ പല ഇടങ്ങളിലും മരങ്ങള്‍ കടപുഴകി വീണതും ഇവര്‍ക്ക് തിരിച്ചടിയായി. എന്നാല്‍ പ്രതിബന്ധങ്ങളെല്ലാം കൂട്ടായ പരിശ്രമത്തിലൂടെ നീക്കിയായിരുന്നു ഇവര്‍ യാത്ര തുടര്‍ന്നത്. മരങ്ങളും, കല്ലുകളും നീക്കി റോഡ് യാത്രാ യോഗ്യമാക്കാനും ചെറുപ്പക്കാര്‍ക്ക് കഴി‍ഞ്ഞു. കുത്തിയൊലിച്ച് എത്തിയ മലവെള്ളത്തിന്റെ വേഗത കൂടിയതോടെയാണ് തിരിച്ചു മടങ്ങാമെന്ന തീരുമാനത്തിലേക്ക് ഇവര്‍ എത്തിയത്. എല്ലാവരും സുരക്ഷിതരാണെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാകുന്നത്.

Also Read: ഇടുക്കി ഡാം തുറക്കേണ്ടതില്ല, ഏത് സാഹചര്യം നേരിടാനും സര്‍ക്കാര്‍ സജ്ജം: റവന്യു മന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Group of riders escapes from heavy landslide in idukki

Next Story
Kerala Lottery Win Win W-638 Result: വിൻ വിൻ W 638 ഭാഗ്യക്കുറി, ഒന്നാം സമ്മാനം ഗുരുവായൂരിൽ വിറ്റ ടിക്കറ്റിന്kerala lottery, kerala lottery results, kerala lottery result 2021, kerala bhagyamithra lottery, kerala bhagyamithra lottery results, ഭാഗ്യമിത്ര result, Nirmal lottery, Nirmal lottery result, Karunya lottery, karunya lottery result, win win lottery, win win lottery result, ഭാഗ്യമിത്ര, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com