/indian-express-malayalam/media/media_files/uploads/2021/05/police-1.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആറ്റുകാല്‍ ശിങ്കാരത്തോപ്പ് പ്രദേശത്ത് വച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. മദ്യപിച്ചെത്തിയ ഒരു സംഘമാണ് ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഫോര്‍ട്ട് സിഐ ജെ.രാകേഷിനും രണ്ട് പൊലീസുകാര്‍ക്കും പരുക്കേറ്റു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ആറ്റുകാല്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്ക് മുന്‍പ് രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി സംഘര്‍ഷ സാഹചര്യം ഒഴിവാക്കി.
പക്ഷെ അക്രമികളെ പിടിച്ചു മാറ്റുന്നതിനിടെ സിഐയുടെ കഴുത്തിന് അടിയേറ്റു. ഇരുമ്പ് കമ്പി ഉപയോഗിച്ചാണ് മര്‍ദനമേറ്റതെന്നാണ് വിവരം. സിഐയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ സിഐയും ഉദ്യോഗസ്ഥരും രാവിലെ ആശുപത്രി വിട്ടു. സംഭവത്തിന് പിന്നിലുള്ളവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ എത്ര പേരുള്‍പ്പെട്ടിട്ടുണ്ട് എന്നത് വ്യക്തമല്ല.
Also Read: ‘ഗവര്‍ണര്‍മാര്‍ കേന്ദ്ര ഏജന്റുകള്‍, നിലയ്ക്കു നിര്‍ത്തണം’; വിമര്‍ശിച്ച് സിപിഐ മുഖപത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us