/indian-express-malayalam/media/media_files/uploads/2018/09/Bishop-Franco-Mulakkal-3.jpg)
പാലാ: ജലന്ധർ പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കാണൻ ബിഷപ്പുമാർ. പാലാ സബ് ജയിലിലെത്തിയാണ് ബിഷപ്പുമാരുടെ സംഘം സന്ദർശിച്ചത്. കാഞ്ഞിരപ്പള്ളി രൂപത മെത്രൻ മാർ മാത്യു അറയ്‍ക്കൽ , സഹായമെത്രാൻ മാർ ജോസ് പുളിക്കൽ മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട സഹായമെത്രൻ സാമുവേൽ മാർ ഐറേനിയോസ് എന്നിവരുടെ സംഘമാണ് ബിഷപ്പിനെ ജയിലിൽ സന്ദർശിച്ചത്.
വന്നത് പ്രാർത്ഥന സഹായത്തിനെന്ന് ബിഷപ്പുമാർ. ബിഷപ്പ് ഫ്രോങ്കോയെ പൂർണ്ണമായും പിന്തുണക്കുന്ന നിലപാടാണ് മാർ മാത്യു അറയ്‍ക്കൽ സ്വീകരിച്ചത്. യേശുക്രിസ്തു ഉൾപ്പടെയുള്ളവർ തെറ്റ് ചെയ്തിട്ടാണോ ക്രൂശിക്കപ്പെട്ടതെന്നായിരുന്നു മാർ മാത്യു അറയ്‍ക്കൽ ചോദിച്ചത്. കന്യസ്ത്രീ പീഡിപ്പക്കപ്പെട്ടോയെന്ന് കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഷപ്പ് ഫ്രാങ്കോ മുളക്കാലിനെ കോടതി കുറ്റക്കാരനായി വിധിച്ചിട്ടില്ലെന്നും, മാധ്യമങ്ങൾ കാര്യമറിയാതെ വിധിക്കരുതെന്നും മാർ മാത്യു അറയ്‍ക്കൽ.
അതേസമയം ബിഷപ്പിനെതിരായ പീഡനക്കോസിൽ മാധ്യമങ്ങൾ വേട്ടയാടിയെന്ന് സിബിസിഐ. കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം തെറ്റെന്നും, ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും സിബിസിഐ.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പരോക്ഷമായി പിന്തുണച്ച് ഇന്നലെ ചങ്ങനാശേരി അതിരൂപത ഇടയലേഖനം പുറത്തിറക്കിയിരുന്നു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ പേരില്‍ ഇന്ന് പുറത്തിറക്കിയ ഇടയലേഖനത്തിൽ ബിഷപ്പ് ഫ്രാങ്കോയുട അറസ്റ്റ് ക്രൈസ്തവര്‍ക്കു നേരേയുള്ള പീഡനമാണെന്ന് പരോക്ഷമായി പറയുന്നത്. ഇടയലേഖനത്തിൽ ഒരിടത്തും ബിഷപ്പ് ഫ്രാങ്കോയുടെ പേരോ കന്യാസ്ത്രീയെ ബിഷപ്പ് ബലാൽസംഗം ചെയ്തുവെന്ന കേസിനെ കുറിച്ചോ പരാമർശമില്ല.​
എന്നാൽ യേശു നേരിട്ട പീഡനങ്ങളെ കുറിച്ചും മറ്റുമുളള ബൈബിൾ ഭാഗങ്ങൾ ഉദ്ധരിച്ചാണ് ഇടയേഖനം ബിഷപ്പ് ഫ്രാങ്കോയുടെ വിഷയത്തെ കുറിച്ച് പറയുന്നത്. ഇതിനൊപ്പം പൊലീസ് നടപടിയും കോടതി നടപടിയും ഒക്കെ ഇതിൽ പരമാർശമാകുന്നുണ്ട്. ഇതിന് പിന്നാലെയാണ് ബിഷപ്പുമാരുടെ സന്ദർശനവും, യേശുക്രിസ്തുവിനോടുള്ള ഉപമിക്കലും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.