scorecardresearch
Latest News

നീറ്റ ജലാറ്റിൻ കമ്പനിയുടെ പ്രവർത്തനത്തിന് കർശന നിർദ്ദേശങ്ങൾ

ചെന്നൈ : പാലക്കാടെ നീറ്റ ജലാറ്റിൻ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് കർശന ഉപാധികളുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. കമ്പനിയിൽ നിന്നുള്ള മാലില്യ നിക്ഷേപത്തിനും , പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തിനും 24 നിർദ്ദേശങ്ങളാണ് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ധേശിക്കുന്നത്. കദിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിലാണ് ഹരിത ട്രൈബ്യൂണൽ വിധി പുറപ്പെടുവിച്ചത്. പ്രധാന നിർദ്ദേശങ്ങൾ ഇവയാണ് * ചാലക്കുടി പുഴയിലേക്കുള്ള മലിന്യ നിക്ഷേപം കാലാനുസ്രതമായി, പൂർണ്ണമായി നിർത്തലാക്കണം (ഇതിനൊരു പ്രത്യേകസമയപരിധി നിശ്ചയിച്ചിട്ടില്ല​) * ചാലക്കുടി പുഴിയിലേക്കുള്ള മാലിന്യം നിക്ഷേപിക്കുന്ന പൈപ്പ് […]

നീറ്റ ജലാറ്റിൻ കമ്പനിയുടെ പ്രവർത്തനത്തിന് കർശന നിർദ്ദേശങ്ങൾ

ചെന്നൈ : പാലക്കാടെ നീറ്റ ജലാറ്റിൻ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് കർശന ഉപാധികളുമായി ദേശീയ ഹരിത ട്രൈബ്യൂണൽ.
കമ്പനിയിൽ നിന്നുള്ള മാലില്യ നിക്ഷേപത്തിനും , പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തിനും 24 നിർദ്ദേശങ്ങളാണ് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ധേശിക്കുന്നത്. കദിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിലാണ് ഹരിത ട്രൈബ്യൂണൽ വിധി പുറപ്പെടുവിച്ചത്.

പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്

* ചാലക്കുടി പുഴയിലേക്കുള്ള മലിന്യ നിക്ഷേപം കാലാനുസ്രതമായി, പൂർണ്ണമായി നിർത്തലാക്കണം (ഇതിനൊരു പ്രത്യേകസമയപരിധി നിശ്ചയിച്ചിട്ടില്ല​)

* ചാലക്കുടി പുഴിയിലേക്കുള്ള മാലിന്യം നിക്ഷേപിക്കുന്ന പൈപ്പ് പുഴയുടെ അന്തർഭാഗത്ത് നിന്നും മുകളിലേക്ക് മാറ്റണം.

* കമ്പനിയിൽ നിന്ന് കൊണ്ടു പോകുന്ന മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം തടയുന്നതിനായി ബയോഫിൽറ്ററുകൾ ഉപയോഗിക്കണം

* പാലക്കാട്ടെ കള്ളിയമ്പാറയിൽ നിക്ഷേപിച്ച മാലിന്യം നീറ്റ ജലാറ്റിൻ കമ്പനി ഉടൻ നീക്കം ചെയ്യണം ( കള്ളയമ്പാറയിൽ ഇനി മാലിന്യ നിക്ഷേപം പാടില്ല)

* 6 മാസത്തിനുള്ളിൽ കമ്പനിക്കുള്ളിലെ ഭുഗർഭ മാലിന്യ നിക്ഷേപ പൈപ്പുകൾ മാറ്റണം.

പുതിയ മാർഗനിർദ്ധേശങ്ങൾ കമ്പനി പൂർണ്ണമായി പാലിക്കുന്നുണ്ടോ എന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നിരീക്ഷിക്കണമെന്നും ഒരു മാസത്തിന് ശേഷം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടു. പിന്നീട് ഓരോ 3 മാസംകൂടുംതോറും കമ്പനിയുടെ പ്രവർത്തനത്തപ്പറ്റി റിപ്പോർട്ട് നൽകണമെന്നും ട്രിബ്യൂണൽ നിർദ്ധേശമുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Green tribunal to control palakad neeta jalatin company