scorecardresearch
Latest News

പത്താം ക്ലാസുകരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവറും മുത്തശ്ശിയും അറസ്റ്റിൽ

മുത്തശ്ശിയുടെ ഒത്താശയോടെയാണ് ഓട്ടോ ഡ്രൈവർ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു

പത്താം ക്ലാസുകരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവറും മുത്തശ്ശിയും അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെയും സംഭവത്തിന് കൂട്ടുനിന്ന മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മുത്തശ്ശിയുടെ ഒത്താശയോടെയാണ് ഓട്ടോ ഡ്രൈവർ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ നിരവധി തവണ ഇയാൾ ഇത്തരത്തിൽ പീഡിപ്പിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

Also Read: സംസ്ഥാനത്ത് 28 അതിവേഗ പോക്സോ കോടതികൾ വരുന്നു

പിതാവിന്റെ മദ്യപാനം മൂലം ചൈൽഡ് ലൈനിന്റെ പുനരധിവാസ കേന്ദ്രത്തിലായിരുന്ന വിദ്യാർത്ഥിനിയെ തമസിപ്പിച്ചിരുന്നത്. ഇവിടെ നിന്നും മുത്തശ്ശി കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയും കൂടെ താമസിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ഓട്ടോ ഡ്രൈവർ ഇവരുമായി അടുപ്പം സ്ഥാപിക്കുന്നത്. ഇയാളുടെ വീട്ടിൽ വെച്ചും സ്കൂളിൽ നിന്നും വീട്ടിൽ വരുന്ന വഴിയിലും, മുത്തശ്ശിയുടെ വീട്ടിൽ വെച്ചും നിരവധി തവണ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടിയുടെ മൊഴിയിൽ പറയുന്നു.

പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ പുനലൂർ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

Editor’s note: In accordance with a Supreme Court order, any information that could lead to the identification of a victim of rape and/or sexual assault, or a child in conflict with the law, cannot be disclosed or revealed in any manner.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Grand mother and auto driver arrested for raping student