Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍

കണ്ണില്ലാത്ത ക്രൂരത; കണ്ണൂരിൽ വൃദ്ധയ്ക്ക് ചെറുമകളുടെ കൊടിയ മർദ്ദനം

കണ്ണൂർ ആയിക്കരയിലാണ് സംഭവം – വീഡിയോ

കണ്ണൂർ: ആയിക്കരയിൽ വൃദ്ധയ്ക്ക് ക്രൂര മർദ്ദനം. ചെറുമകളാണ് 90 വയസ്സ് തോന്നിക്കുന്ന വൃദ്ധയെ മർദ്ദിച്ചത്. ചെറുമകളായ ദീപയ്ക്കെതിരെ പൊലീസ് സ്വമേധയാ കേസ് എടുത്തു. വൃദ്ധയായ സ്ത്രീയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ​ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

അയൽവാസികളാണ് വൃദ്ധയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. വൃദ്ധയെ മർദ്ദിച്ച് നിലത്തിട്ട മകൾ മുത്തശ്ശിയുടെ വസ്ത്രങ്ങൾ വലിച്ച് ഊരുന്നതും കാണാം. അയൽക്കാർ പറഞ്ഞിട്ടും ദീപ കേട്ടില്ല. മുത്തശ്ശിയുടെ മുടിക്കുത്തിന് പിടിച്ച് നിലത്ത്കൂടി വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അയൽക്കാരായ സ്ത്രീകൾ നോക്കി നിൽക്കെയാണ് ദീപയുടെ പ്രകടനം. മുത്തശ്ശിയെ ചെരുപ്പൂരി മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ദീപ അന്ധയായ സ്വന്തം അമ്മയേയും മർദ്ദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം മർദ്ദനമേറ്റ കല്യാണിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ സംരക്ഷണം അത്താണി എന്ന സന്നദ്ധ സംഘടന ഏറ്റെടുത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Grand child torturing grand mother in kannur video

Next Story
എറണാകുളത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com