തിരുവനന്തപുരം: മദ്യശാല തുറക്കാൻ പഞ്ചായത്തിന്‍റെ അനുമതി വേണമെന്ന നിയമം എടുത്തുകളയാൻ മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. ഇതുസംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി വരുത്താനും തീരുമാനമായി. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം . ഇതുമായി ബന്ധപ്പെട്ട് പുതിയൊരു ഓർഡിനൻസ് ഇറക്കാൻ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.

മദ്യശാലകൾ ദേശീയ പാതയോരത്ത് നിന്ന് മാറ്റി സ്ഥാപിക്കണമെന്ന ഉത്തരവിന് ശേഷം ബീവറേജ് ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കാൻ ചില പഞ്ചായത്തുകൾ അനുമതി നൽകിയിരുന്നില്ല. പഞ്ചായത്തുകളുടെ എതിർപ്പിനേ തുടർന്ന് നിരവധി ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കാൻ സർക്കാരിന് സാധിച്ചിരുന്നില്ല ഇതിനേ തുടർന്നാണ് ഈ അധികാരം പഞ്ചായത്തുകളിൽ നിന്ന് എടുത്തുകളയാൻ സർക്കാർ മുതിർന്നത്.

മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ കഴിയാത്തതിനാൽ ബിവറേജസ് കോർപ്പറേഷൻ വലിയ നഷ്ടത്തിലേക്കും കൂപ്പ് കുത്തിയിരുന്നു. ഈയൊരു സാഹചര്യം പരിഗണിച്ചാണ് പഞ്ചായത്തുകൾക്കുള്ള അധികാരം എടുത്തുകളായാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. യുഡിഎഫ് സർക്കാരിന്‍റെ കാലത്തായിരുന്നു മദ്യശാല തുടങ്ങാൻ ഗ്രാമപഞ്ചായത്തിന്‍റെ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി സർക്കാർ കൊണ്ടുവന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ