കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ അദ്ധ്യാപകർക്ക് സ്വീകരണം നൽകിയ സ്‌കൂൾ പ്രിൻസിപ്പലിനെ മാറ്റാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. കേസിൽ മൂന്ന് മാസത്തോളം സസ്‌പെൻഷനിലായിരുന്ന അദ്ധ്യാപകരെ എല്ലാ ആനുകൂല്യങ്ങളോടും തിരിച്ചെടുത്തതിന് പുറമെ കേക്ക് മുറിച്ചാണ് ഇവർക്ക് വരവേൽപ്പ് നൽകിയത്.

വിദ്യാർത്ഥിനിയുടെ മരണത്തിൽ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് പ്രിൻസിപ്പലിന്റെ നീക്കമെന്ന് വിദ്യാഭ്യാസ വകുപ്പ് കത്തിൽ ചൂണ്ടിക്കാട്ടി. സംഭവം വിവാദമായതിന് പിന്നാലെയാണ് പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വിഷയത്തിൽ പല തവണ വിശദീകരണം ചോദിച്ചിട്ടും പ്രിൻസിപ്പൽ ഇത് നൽകാൻ തയ്യാറായിരുന്നില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ചെയ്യാവുന്ന കാര്യമല്ല പ്രിൻസിപ്പൽ ചെയ്തതെന്നും ഇദ്ദേഹത്തിനും മറ്റ് അദ്ധ്യാപകർക്കും എതിരെ നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് കൈമാറിയ കത്തിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ