തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം വിലക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെ സർക്കാർ നിയമ നടപടിക്കൊരുങ്ങുന്നു. ഹൈക്കോടതിയിൽ പുനപരിശോധനാ ഹർജി നൽകാനോ സുപ്രീം കോടതിയെ സമീപിക്കാനോ ആണ് സർക്കാർ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും സർക്കാർ നടപടി.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് അ​സം​ബ​ന്ധ​മാ​ണെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നും വ്യക്തമാക്കിയിട്ടുണ്ട്. കോ​ട​തി​യു​ടേ​ത് യു​ക്തി​ര​ഹി​ത​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണെ​ന്നും ,കലാലയ രാഷ്ട്രീയം നിരോധിച്ച വിധി വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്നവയാണെന്നും സ്പീക്കർ ഒരു പൊതു ചടങ്ങിനിടെ പറഞ്ഞു.

അ​ക്ര​മം ചെ​യ്യാ​ൻ പാ​ടി​ല്ല കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​ക്ക​രു​ത് സ​മാ​ധാ​ന​പ​ര​മാ​ക​ണം ഇ​തൊ​ക്കെ കോടതിക്ക് പ​റ​യാം. പ​ക്ഷെ നി​ങ്ങ​ളൊ​രു സ​ത്യാ​ഗ്ര​ഹം ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നു കോ​ട​തി പ​റ​ഞ്ഞാ​ൽ അ​ത് ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെന്ന് സ്പീക്കർ പ്രതികരിച്ചു. സൂ​ര്യ​നു കീ​ഴെ​യു​ള്ള ഏ​തു​കാ​ര്യ​ത്തി​ന്‍റെ​യും അ​ന്തി​മ​മാ​യ അ​ഭി​പ്രാ​യം പ​റ​ഞ്ഞ് തീ​രു​മാ​നം ഉ​റ​പ്പി​ക്കേ​ണ്ട​ത് ത​ങ്ങ​ളാ​ണെ​ന്ന് ആ​രെ​ങ്കി​ലും ധ​രി​ച്ചിട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ പേ​രാ​ണ് അ​സം​ബ​ന്ധമെന്നും സ്പീക്കർ തുറന്നടിച്ചു.

ക്യാംപസ് രാഷ്ട്രീയം പഠനാന്തരീക്ഷം തകർക്കുമെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കുട്ടികളെ മാതാപിതാക്കൾ കോളേജിലേക്ക് അയയ്ക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ല. പൊന്നാനി എംഇഎസ് കോളേജ് നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുളള ഡിവിഷൻ ബെഞ്ചിന്റെ പ്രതികരണം. കോളേജിലെ സമരപ്പന്തൽ പൊളിച്ചു മാറ്റിയെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് അടുത്ത മാസം ആറിലേക്ക് മാറ്റി.

നേരത്തെ ഹർജി പരിഗണിക്കുമ്പോഴും കടുത്ത നിരീക്ഷണങ്ങളും കർശന നിർദേശങ്ങളും ഹൈക്കോടതിയിൽ നിന്നുണ്ടായിരുന്നു. ക്യാംപസുകളിലല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്. ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ട്. സമരം ചെയ്യേണ്ടത് ക്യാംപസിലല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പഠിക്കാനാണ് വിദ്യാലയങ്ങളിൽ പോകേണ്ടത്. സമരത്തിനല്ല. സമരങ്ങളിലൂടെ രാഷ്ട്രീയ ഭാവി ലക്ഷ്യമിടുന്നവർ പഠനം ഉപേക്ഷിച്ച് പുറത്തുപോകട്ടെ. രണ്ടും ഒന്നിച്ചുപോകില്ല. സമരത്തിനായി കെട്ടുന്ന പന്തലോ മറ്റ് സംവിധാനങ്ങളോ നിലനിർത്താൻ അനുവദിച്ചു കൂടാ. കോളജിനുള്ളിൽ മാത്രമല്ല, തൊട്ടടുത്ത പരിസരത്തൊന്നും അവ പാടില്ല, അങ്ങനെയുളളവ പൊളിച്ചുനീക്കേണ്ടതാണ്. കോളജിൽ നിന്ന് ആവശ്യപ്പെട്ടാൽ ഇതിനാവശ്യമായ എല്ലാ സഹായവും പൊലീസ് നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ