തിരുവനന്തപുരം: കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി മുന്‍നിര്‍ത്തി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. പാവപ്പെട്ട കര്‍ഷകരുടെ ഭൂമിയും വീടും ജപ്തി നടപടിയില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രമേയത്തില്‍ പിണറായി പറഞ്ഞു. അഞ്ചുലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ളവര്‍ക്കാണ് ഇളവ് ബാധകമാവുക. ഭേദഗതി നിലവില്‍ വരുന്നതോടെ ഗ്രാമങ്ങളില്‍ ഒരേക്കര്‍ വരെയുള്ള കൃഷിസ്ഥലങ്ങള്‍ ജപ്തിയില്‍നിന്ന് ഒഴിവാക്കപ്പെടും.

നഗരങ്ങളില്‍ അമ്പത് സെന്റ് വരെയുള്ള കൃഷിയിടങ്ങളാണ് ഒഴിവാക്കപ്പെടുക. ആയിരം സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകളും ഭേദഗതി നിലവില്‍ വരുന്നതോടെ ജപ്തിയില്‍നിന്ന് ഒഴിവാക്കപ്പെടും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച ഭേദഗതി പ്രമേയമാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ