തിരുവനന്തപുരം: സുപ്രീം കോടതി വിധി പ്രകാരം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി ഇന്ന് കൈമാറും. വൈകുന്നേരം മൂന്നുമണിക്ക് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലാണ് ചടങ്ങ്.

ചാരക്കേസിൽ നമ്പി നാരായണനെ പീഡിപ്പിച്ച മൂന്ന് ഉദ്യോഗസ്ഥർ അന്വേഷണം നേരിടണം എന്നും സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം എന്നുമായിരുന്നു സുപ്രീം കോടതി വിധി. നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ 14ന് ആണ് സുപ്രീം കോടതി ഉത്തരവിട്ടത്.

മാത്രമല്ല നമ്പിനാരായണന്റെ അറസ്റ്റ് തെറ്റായിരുന്നു, അത് ഏറ്റവും വലിയ മാനസിക പീഡനം കൂടിയായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നമ്പി നാരായണന്റെ 22 വർഷം നീണ്ട നിയമപോരാട്ടത്തിൽ നിർണ്ണായകമാണ് സുപ്രീം കോടതിയുടെ വിധി.

കേസ് അന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വാ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി നിര്‍ദേശിക്കാന്‍ മുന്‍ ജസ്റ്റിസ് ഡി.കെ.ജയിന്‍ അധ്യക്ഷനായ സമിതിക്കും രൂപം നല്‍കി. ഈ സമിതിയിലേക്ക് സംസ്ഥാന പ്രതിനിധിയെ നിയോഗിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സമിതിയിലേക്ക് അഡ്വ. വി.എസ്.സെന്തിലിനെ നിയോഗിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ