തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിക്ക് സമയം നീട്ടിനൽകാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരാറിന്റെ കാലാവധി നീട്ടുന്ന കാര്യം ഇപ്പോൾ സർക്കാരിന്റെ പരിഗണനയില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി. ഇക്കാര്യം അദാനി പോർട്‌സ് ലിമിറ്റഡിന്റെ സിഇഒ കരൺ അദാനിയെ അറിയിച്ചു.

വിഴിഞ്ഞം തുറമുഖ പദ്ധതി നിർമ്മാണത്തിന് കൂടുതൽ സമയം വേണമെന്ന് നേരത്തെ അദാനി പോർട്‌സ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തളളിയത്.

ഓഖി ചുഴലിക്കാറ്റ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നാണ് അദാനി പോർട്സ് വ്യക്തമാക്കിയത്. പദ്ധതിക്കായുളള ഡ്രെഡ്‌ജർ ചുഴലിക്കാറ്റിൽ തകർന്നുപോയെന്നാണ് ഇവർ സർക്കാരിനെ അറിയിച്ചത്. പദ്ധതിക്ക് കൂടുതൽ സമയം വേണമെന്നും പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ