scorecardresearch
Latest News

പെട്രോളിനും ഡീസലിനും വില കൂട്ടി

പെട്രോളിന് റോഡ് നികുതി ലിറ്ററിന് ഒരു രൂപ വീതവും ഡീസലിന് 10 രൂപയും ഉയർത്തി. എക്സൈസ് തീരുവ വർധിക്കുന്നത് സാധാരണയായി എണ്ണവില ഉയരാൻ ഇടയാക്കും

പെട്രോളിനും ഡീസലിനും വില കൂട്ടി

ന്യൂഡൽഹി: രാജ്യാന്തര എണ്ണവിലയിലുണ്ടായ ഇടിവ് മൂലം പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചു.
പെട്രോളിന് പ്രത്യേക എക്സൈസ് തീരുവ ലിറ്ററിന് 2 മുതൽ 8 രൂപ വരെയും ഡീസലിന് 4 രൂപ വരെയും വർധിപ്പിച്ചതായി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിനുള്ള കേന്ദ്ര നികുതി 22 രൂപ 98 പൈസയായി.

പെട്രോളിന് റോഡ് നികുതി ലിറ്ററിന് ഒരു രൂപ വീതവും ഡീസലിന് 10 രൂപയും ഉയർത്തി. എക്സൈസ് തീരുവ വർധിക്കുന്നത് സാധാരണയായി എണ്ണവില ഉയരാൻ ഇടയാക്കും.

Read More: Covid 19 Live Updates: കോവിഡ് 19: തിരുവനന്തപുരത്തെ റൂട്ട് മാപ്പ് പുറത്തുവിട്ടു

സംസ്ഥാന നികുതി 16.22 രൂപയാണ്. ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ പകുതിയിലേറെ ഇതോടെ കേന്ദ്രസംസ്ഥാന നികുതിയായി മാറി. വെള്ളിയാഴ്ച അർധ രാത്രിമുതൽ തീരുവ പ്രാബല്യത്തിൽ വന്നു. രണ്ടു പ്രത്യേക ഉത്തരവുകളിലൂടെയാണ് തീരുവ ഉയർത്തിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Govt hikes excise duty on petrol and diesel by rs 3 per litre