തിരുവനന്തപുരം: മൂന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി കൃത്യമായി നിർണയിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. കുറിഞ്ഞിമലയിൽ കൈയേറ്റം ഉണ്ടെങ്കിൽ ഉടൻ നടപടിയെടുക്കണമെന്നും ട്രൈബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൈയേറ്റം നടത്തിയവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുക. ഏലമലക്കാടുകളുടെ അതിർത്തി നിർണയിക്കണമെന്നും ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്.

മൂന്നാറിലെ കയ്യേറ്റക്കാരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിന് കൈമാറിയിട്ടുണ്ട്. 330 കയ്യേറ്റക്കാരുടെ പട്ടികയാണ് സര്‍ക്കാര്‍ കൈമാറിയത്. കെട്ടിടങ്ങള്‍ അടക്കമുളള വിവരങ്ങള്‍ ഉള്‍കൊളളിച്ച പട്ടികയാണ് കൈമാറിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ