തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്സ് എഐജി വി ഗോപാലക്യഷ്ണന്റെ 2012 മുതലുള്ള ആവശ്യമാണ് ചീഫ് സെക്രട്ടറി അംഗീകരിച്ചത്. പോലീസ് ട്രെയിനിംങ് കോളേജ് പ്രിന്‍സിപ്പളായിരുന്ന സമയത്ത് സെന്‍കുമാര്‍ തനിക്ക് ഭ്രാന്താണന്ന് റിപ്പോര്‍ട്ട് എഴുതിയതെന്ന് ആരോപിച്ചാണ് ഗോപാലക്യഷ്ണന്‍ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയിരുന്നത്. ഇതിനാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.

ഗോപാലകൃഷ്​ണൻ നിലവിൽ പൊലീസ്​ ആസ്​ഥാനത്തെ എഐജിയാണ്. സുപ്രീം കോടതി ഉത്തരവു പ്രകാരം ഡിജിപിയായി തിരിച്ചെത്തിയ സെൻകുമാറുമായി കൂടിക്കാഴ്ച നടത്താനോ സല്യൂട്ട് ചെയ്യാനോ ഗോപാലകൃഷ്ണൻ തയാറാകാതിരുന്നത്​ വലിയ വിവാദമായിരുന്നു.

സർക്കാറിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടായിരുന്നു സുപ്രീംകോടതിയെ സമീപിച്ച്​ സെൻകുമാർ ഡിജിപിയായി തിരിച്ചെത്തിയത്. ഡിജിപിയായി എത്തിയ സെൻകുമാറിന്റെ പലതീരുമാനങ്ങളിലും സർക്കാറിന്​ അസംതൃപ്​തിയുണ്ട്​. ഈ സാഹചര്യത്തിലാണ് സെൻകുമാറിനെ​ ​​പ്രോസിക്യൂട്ട്​ ചെയ്യാൻ സർക്കാർ അനുമതി നൽകിയത്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.