തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവന്‍ പുത്തന്‍വീട്ടില്‍ ശ്രീജീവ് (27) ആണ് 2014 മെയിൽ പാറശാല പോലീസിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. സംഭവത്തിൽ സിബിഐ അന്വഷണം ആവശ്യപ്പെട്ട് ശ്രീജിവിന്‍റെ സഹോദരൻ ഒന്നരവർഷമായി സമരത്തിലായിരുന്നു.

യുവാവിന്റെ മരണം ആത്മഹത്യയല്ളെന്നും പൊലീസ് മര്‍ദനത്തത്തെുടര്‍ന്നാണെന്നും പൊലീസ് കംപ്ളയ്ന്‍റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ശ്രീജീവ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നായിരുന്നു കംപ്ലയിന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്.

2014 മേയ് 19ന് രാത്രി 11.30ന് പൂവാറില്‍നിന്നാണ് പാറശാല പൊലീസ് ശ്രീജീവിനെ കസ്റ്റഡിയിലെടുത്തത്. 2013ലെ മോഷണക്കേസിലാണ് ഒരുവര്‍ഷം കഴിഞ്ഞ് ശ്രീജീവിനെ കസ്റ്റഡിയിലെടുക്കുന്നത്. 20ന് രാത്രിയോടെ അവശനിലയില്‍ പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ശ്രീജീവ് വിഷം കഴിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം. 21ന് രാവിലെ ആറേകാലോടെ മരിച്ചു. കസ്റ്റഡിയിലിരിക്കെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ഫ്യൂറഡാന്‍ കഴിച്ചാണ് മരിച്ചതെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍, മര്‍ദിച്ചതിനാലാണ് മരണമെന്ന് സഹോദരന്‍ ശ്രീജിത് പരാതിയില്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ