Latest News

കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സിന് വഴി തുറന്ന് വിജ്ഞാപനം പുറത്തിറക്കി

ഹോട്ടലുകള്‍ക്ക് പുതിയതായി ത്രീ സ്റ്റാറോ അതിന് മുകളിലുളള പദവിയോ ലഭിച്ചാലും ബാര്‍ ലൈസന്‍സ് ലഭ്യമാകുമെന്നാണ് പുതിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്

bar

കൊച്ചി: കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സിന് അവസരം ഒരുക്കി മദ്യനയത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം. ഹോട്ടലുകള്‍ക്ക് പുതിയതായി ത്രീ സ്റ്റാറോ അതിന് മുകളിലുളള പദവിയോ ലഭിച്ചാലും ബാര്‍ ലൈസന്‍സ് ലഭ്യമാകുമെന്നാണ് പുതിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ജൂലൈ ഒന്ന് മുതലാണ് മദ്യനയം പ്രാബല്യത്തിൽ വരുന്നത്.

എഫ്.എസ്.2, എഫ്.എസ്.3 ഹോട്ടലുകൾക്ക് പ്രത്യേക അവസരങ്ങളിൽ ബാർ തുറക്കാൻ അനുമതി നൽകും. ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് മുകളിലേക്ക് ബാർ ലൈസൻസിന് അനുമതി നൽകി കൊണ്ടായിരുന്നു മദ്യനയം പ്രഖ്യാപിച്ചത്. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 ൽ നിന്ന് 23 ആക്കി ഉയർത്തി.

ടൂറിസം മേഖലയിൽ രാവിലെ 10 മുതൽ രാത്രി 11 വരെ ബാർ പ്രവർത്തിക്കാൻ അനുമതി നൽകി. പകൽ 11 ന് മുതൽ രാത്രി വരെയാണ് മറ്റിടത്ത് മദ്യശാലകളുടെ പ്രവർത്തനം. നിലവിൽ പന്ത്രണ്ടര മണിക്കൂറായിരുന്ന പ്രവർത്തന സമയം ഇതോടെ പന്ത്രണ്ട് മണിക്കൂറായി.

വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര ടെർർമിനലിന് പുറമേ ആഭ്യന്തര ടെർമിനലിലും ബാറുകൾ തുറക്കും. കള്ള് വ്യവസായികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 948 കള്ളു ഷാപ്പുകൾ പൂട്ടിക്കിടക്കുന്നുണ്ട്. 40000 ലധികം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. പാതയോരത്തെ മദ്യശാലകൾ മാറ്റി സ്ഥാപിക്കുമ്പോൾ നിലവിലെ തൊഴിലാളികൾക്ക് തന്നെ ജോലി കൊടുക്കണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Govt circular to give license for more bars

Next Story
രാ​ഷ്ട്രീ​യ തീ​രു​മാ​ന​ങ്ങ​ൾ മാ​ത്രം അ​നു​സ​രി​ച്ച​ല്ല സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് ഗ​വ​ർ​ണ​ർKannur Violence, CPM Murder, RSS Murder, Governor, Chief Minister, കണ്ണൂർ ബിജു കൊലപാതകം, ആർഎസ്എസ് പ്രവർത്തകൻ ബിജുവിന്റെ കൊലപാതകം, സിപിഎം-ആർഎസ്എസ് സംഘർഷം, ഗവർണർ സദാശിവം
The moderation of comments is automated and not cleared manually by malayalam.indianexpress.com