/indian-express-malayalam/media/media_files/uploads/2021/05/pinarayi-vijayan-on-muslim-league-allegation-502549-FI.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയൻ
തിരുവനന്തപുരം: പൊലീസിന്റെ പ്രവർത്തനങ്ങളെ കൂടി അടിസ്ഥാനമാക്കിയാണ് ഒരു സർക്കാരിനെ ജനങ്ങൾ വിലയിരുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ, ജനപക്ഷത്തുനിന്നു വേണം സേന പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
"നിങ്ങൾ (പൊലീസ്) ജനങ്ങളുമായി വളരെ അടുത്ത് ഇടപഴകുന്നവരാണ്, നിങ്ങളുടെ ചുമതലകൾ നിങ്ങൾ എങ്ങനെ നിർവഹിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കി കൂടിയാണ് ജനങ്ങൾ സർക്കാരിനെ വിലയിരുത്തുക. അതിനാൽ, ജനപക്ഷത്തു നിന്നുവേണം പ്രവർത്തിക്കാൻ," പുതിയ 2,362 പൊലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡിൽ ഓൺലൈനായി സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
സമാധാനത്തിന്റെയും സാമുദായിക സൗഹാർദ്ദത്തിന്റെയും അന്തരീക്ഷമുണ്ടെങ്കിൽ മാത്രമേ ‘നവകേരളം’ എന്ന ലക്ഷ്യം കൈവരിക്കാനാകൂ, അത് ഉറപ്പുവരുത്തുന്നതിൽ പൊലീസിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സമയത്ത് വിവിധ വാർഡുകളിൽ നിയോഗിച്ചതിലൂടെ, മാറുന്ന കാലത്തെ പുതിയ വെല്ലുവിളികളെയെല്ലാം ഫലപ്രദമായി കൈകാര്യം ചെയ്യാൻ വിവിധ പരിശീലനങ്ങൾ പുതിയ ബാച്ച് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.