തിരുവനന്തപുരം: പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ മാന്നാനം സ്വദേശി കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. കെവിന്റെ കുടുംബത്തിന് വീട് വയ്‌ക്കന്‍ 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കെവിന്റെ ഭാര്യ നീനുവിന്റെ പഠന ചെലവും സര്‍ക്കാര്‍ വഹിക്കും. കോട്ടയം അമലഗിരി കോളേജിൽ ബിഎസ്‌സി ജിയോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ് നീനു.

കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതിനാലാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി.ജോസഫി (23)നെ ക്രൂരമായി കൊലപ്പെടുത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേർന്നാണ് കെവിനെ കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോയത്. പിന്നീട് കൊല്ലം തെന്മല ചാലിയക്കര തോട്ടിൽനിന്നും കെവിന്റെ മൃതദേഹം കണ്ടെത്തി. നീനുവിന്റെ സഹോദരൻ സാനു ചാക്കോയാണ് കേസിലെ ഒന്നാം പ്രതി. പിതാവ് ചാക്കോ അഞ്ചാം പ്രതിയാണ്.

കെ​​വി​​ൻ മു​ങ്ങി​​മ​​രി​​ച്ച​​താ​​ണെ​​ന്നാണ് അ​​ന്തി​​മ പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ട്. റി​​പ്പോ​​ർ​​ട്ട് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ഫൊ​​റ​​ൻ​​സി​​ക് മെ​​ഡി​​സി​​ൻ വി​​ഭാ​​ഗം അ​​ധി​​കൃ​​ത​​ർ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്ത​​ല​​വ​​ൻ ഐ​​ജി വി​​ജ​​യ് സാ​​ഖ​​റേ​യ്ക്കു കൈ​​മാ​​റി.

മ​​ര​​ണ​​കാ​​ര​​ണ​​മാ​​യേ​​ക്കാ​​വു​​ന്ന പ​​രി​​ക്കു​​ക​​ളൊ​​ന്നും കെ​​വി​​ന്‍റെ ശ​​രീ​​ര​​ത്തി​​ൽ​​ ക​​ണ്ടെ​​ത്തിയി​​ല്ല. ശ​​രീ​​ര​​ത്തി​​ലെ 15 മു​​റി​​വു​​ക​​ളി​​ൽ മിക്കതും വീ​​ണ​​പ്പോ​​ൾ ഉ​​ര​​ഞ്ഞതു മൂലമാണ്. മു​​ഖ​​ത്തേ​​റ്റ ച​​ത​​വു​​ക​​ൾ മ​​ർ​​ദ​​ന​​ത്തി​​ൽ​​നി​​ന്നു​​ള്ള​​താ​​ണ്. ഇ​​തു മ​​ര​​ണ​ കാ​​ര​​ണ​​മാ​​ണെ​ന്നു പ​​റ​​യാ​​നാ​​കി​​ല്ലെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ