scorecardresearch
Latest News

ഗവര്‍ണറുടെ നിയമോപദേശകനും സ്റ്റാന്‍ഡിങ് കോണ്‍സലും രാജിവച്ചു

വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടിരുന്നു

ഗവര്‍ണറുടെ നിയമോപദേശകനും സ്റ്റാന്‍ഡിങ് കോണ്‍സലും രാജിവച്ചു

തിരുവനനന്തപുരം : കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെനിയമോപദേശകനും സ്റ്റാന്‍ഡിങ് കോണ്‍സലും രാജിവച്ചു. അഡ്വ. ജയ്ജുബാബുവും അഡ്വ. എം.യു വിജയ ലക്ഷ്മിയുമാണ് രാജിവച്ചത്.

ഇരുവരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജയ്ജു ബാബു. ഇന്ന് ഗവര്‍ണര്‍ക്ക് വേണ്ടി കോടതയില്‍ ഇദ്ദേഹം ഹാജരായിരുന്നു. 2009 മുതല്‍ ഗവര്‍ണര്‍ക്കും ചാന്‍സലര്‍ക്കും വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് ഇദ്ദേഹമാണ്. രാജി കാരണം എന്തെന്ന് ജെയ്ജു ബാബു വ്യക്തമാക്കുന്നില്ലെങ്കിലും രാജിയുടെ കാരണം താങ്കള്‍ക്കും വ്യക്തമാണല്ലോ എന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ രാജിക്കത്തില്‍ പറയുന്നത്.

വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വി സിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലെ ലീഗല്‍ അഡൈ്വസര്‍ രാജിവെച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Governors high court legal adviser and standing consul resigned