scorecardresearch
Latest News

‘ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്’; രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതികരിച്ച് ഗവര്‍ണര്‍

സര്‍ക്കാര്‍ തങ്ങളുടെ പരിധിക്കുള്ളില്‍ നിന്നാല്‍ താന്‍ തന്റെ പരിധിയിലും നില്‍ക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Kerala Governor, Arif Mohammad Khan,University Act Amendment Bill
ഫയൽ ഫൊട്ടോ

ന്യൂഡല്‍ഹി: എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും താന്‍ ഏറ്റുമുട്ടലിനില്ലെന്നും തനിക്കെതിരായ ഒരു സമ്മര്‍ദ്ദവും വിലപ്പോവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജ്ഭവന്‍ മാര്‍ച്ചില്‍ നേരിട്ട് വിമര്‍ശനം ഉന്നയിക്കാതെയാണ് എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നു ഗവര്‍ണര്‍ പ്രതികരിച്ചത്. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, എന്നാല്‍ എല്ലാവരും അവരുടെ പരിധിയില്‍ നില്‍ക്കണം. ജുഡീഷ്യറിയുടെ ഉത്തരവുകളെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. അതില്‍ നിന്ന് പിന്‍മാറില്ല. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ നടക്കുന്ന കാര്യങ്ങളില്‍ അസ്വസ്ഥനാണ്. സര്‍വകലാശാലകളെ പാര്‍ട്ടി ഡിപ്പാര്‍ട്ടുമെന്റുകളാക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ 13 സര്‍വകലാശാലകളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. കോടതി വിധിയെ അംഗീകരിക്കേണ്ട ചുമതല എല്ലാവര്‍ക്കുമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആരോടും വ്യക്തിപരമായി ശത്രുതയില്ല, സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളെയാണ് താന്‍ ചോദ്യം ചെയ്തത്. സുപ്രീം കോടതി ഈ വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാര്‍ തങ്ങളുടെ പരിധിക്കുള്ളില്‍ നിന്നാല്‍ താന്‍ തന്റെ പരിധിയിലും നിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Governor on ldf rajbhavan march

Best of Express